വണ്ടി സ്‌കിഡ് ചെയ്ത് ഒരു മരത്തിന്റെ മുകളില്‍ കൂടി കയറി തല കുത്തിമറിഞ്ഞ് വണ്ടി വളഞ്ഞ് ‘റ’ പോലെയായി;അന്നത്തെ ആ സംഭവത്തെ കുറിച്ച് മേജർ രവി!

ചലച്ചിത്ര നടനും സംവിധായകനുമായ മേജർ രവി മലയാളികൾക്ക് ഏറെ പ്രീയങ്കരനാണ്.സോഷ്യൽ മീഡിയയിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.ആര്‍മിയും സിനിമയും എന്നപോലെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡ്രൈവിംഗ് എന്നും മേജര്‍ രവി പറയുന്നു. വാഹനങ്ങളെ നന്നായി കെയര്‍ ചെയ്യുന്ന തനിക്ക് ഒരു അപകടം മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളു എന്നും അദ്ദേഹം പറയുന്നു.

ഇന്നേവരെ ദൈവം അനുഗ്രഹിച്ചിട്ട് ഒരു ആക്സിഡന്റ് എന്റെ കൈയില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്. അതും എന്റെ തെറ്റല്ലായിരുന്നു. മാരുതി 800-ല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണ്. ഹൈദരാബാദ് എത്തുന്നതിന് മുന്നേ ഒരു സ്ഥലത്ത്, റോഡില്‍ പശുക്കളും എരുമകളുമൊക്കെ ക്രോസ് ചെയ്യുന്ന സ്ഥലമെത്തി. വളരെ സ്‌ളഷ് ചെയ്തു കിടക്കുകയായിരുന്നു. പെട്ടെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ടൊന്ന് ബ്രേക്ക് ചെയ്തതാണ്. വണ്ടി സ്‌കിഡ് ചെയ്ത് ഒരു മരത്തിന്റെ മുകളില്‍ കൂടി കയറി തല കുത്തിമറിഞ്ഞ് വണ്ടി വളഞ്ഞ് ‘റ’ പോലെയായി.’

‘പക്ഷേ എനിക്കൊന്നും പറ്റിയില്ല. ചെറിയൊരു പോറല്‍ ഉണ്ടായിരുന്നു. റൈറ്റ് സൈഡിലെ ഗ്‌ളാസ് പൊടിഞ്ഞു പോയിരുന്നു. പിന്നെ വണ്ടിയൊക്കെ വെട്ടിമുറിച്ച് സ്‌ട്രെയിറ്റ് ആക്കിയിട്ട് ഞാന്‍ പട്ടാമ്പിക്ക് തിരിച്ചെത്തി. വണ്ടി മൂന്ന് മാസം വര്‍ക്ക് ഷോപ്പിലായിരുന്നു.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍, പിക്കറ്റ് 43 എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കീര്‍ത്തിചക്രയ്ക്ക് 2006ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

major ravi talks reveals about an accident

Vyshnavi Raj Raj :