മകളുടെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് സുസ്മിത സെൻ; കാരണം!

നടി എന്നതിലുപരി നല്ലൊരു അമ്മ എന്ന് സുസ്‍മിത സെന്നിനെ നമുക്ക് വിശേഷിപ്പിക്കാം. താരം വിവാഹിതയല്ലങ്കിലും രണ്ട് പെൺകുട്ടികളുടെ അമ്മയാണ് . സിനിമയിൽ താരം ഒരു ഇടവേളഎടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ മകൾ ആലിസയുടെ ഒരു പ്രബന്ധം തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് താരം പറയുന്നത്. ദത്തെടുക്കൽ എന്ന വിഷയത്തെ കുറിച്ചാണ് മകൾ പ്രബന്ധം എഴുതിയിരിക്കുന്നത് .ബോണ്‍ ഫ്രം ദ ഹാർട്ട് എന്ന ഹാഷ്ടാഗോടെയാണ് സുസ്മിത വീഡിയോ പങ്കുവെച്ചത്.

ആലിഷയുടെ വിഡിയോയിൽ നിന്ന്: ‘ ദത്തെടുക്കുന്നതിലൂടെ നിങ്ങൾ ഒരാൾക്ക് ജീവൻ നൽകുന്നു. അനാഥാലയത്തിൽ നിന്നും ഒരു കുട്ടിയെ ദത്തെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അപ്പോൾ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷമുണ്ടാകും. അനാഥക്കുട്ടികൾക്ക് സാധാരണയായി സ്നേഹം ലഭിക്കാറില്ല. പക്ഷേ, അവർക്കത് നൽകണം”.

ആലീഷയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താര പുത്രിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പലരുമായുമുള്ള പ്രേമബന്ധം സുസ്മിതാ സെന്നിനു മേൽ ആരോപിക്കപ്പെട്ടിരുന്നു. വിവാഹം കഴിച്ചിട്ടില്ലെങ്കിലും 2000-ൽ റീനി എന്നു പേരുള്ള ഒരു കുട്ടിയെ സുസ്മിത ദത്തെടുത്തു.2010-ൽ മൂന്നു മാസം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ദത്തെടുക്കുകയും, അലീസ എന്നു നാമകരണം ചെയ്യുകയും ചെയ്തു.

1 994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടി. അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു.

മിസ്സ് യൂണിവേർസ് ആയിക്കഴിഞ്ഞതോടുകൂടി പല അവസരങ്ങളും സുസ്മിതയെ തേടി വന്നു. 1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ഈ സിനിമ ഒരു വിജയം ആയിരുന്നില്ല. പക്ഷേ തുടർന്ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം രക്ഷകൻ ഒരു വലിയ ഹിറ്റ് ആയിരുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ സുസ്മിത സെൻ അഭിനയിച്ച ഡേവിഡ് ധവാന്റെ ബിവി നം 1 എന്ന സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു. ഇതേ വർഷം തന്നെ സിർഫ് തും എന്ന സിനിമയിലെ അഭിനയത്തിനു സുസ്മിതയ്ക്ക് ഇതേ അവാർഡിനു നാമനിർദ്ദേശവും ലഭിച്ചിരുന്നു. ആംഖേൻ എന്ന സിനിമയാണ് സുസ്മിതയുടെ സാമ്പത്തികനേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം.

Sushmita Sen

Noora T Noora T :