‘സല്‍വാര്‍ അണിഞ്ഞാൽ നിന്നെ ആരും കാസ്റ്റ് ചെയ്യില്ല, നൈറ്റ് ഗൗൺ വേണം’ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാഹി ഗിൽ.

സിനിമ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരാണ് ‘കാസ്റ്റിംഗ് കൗച്ച്’ . പല ഭാഗത്തു നിന്ന് നടിമാർ പരാതിയുമായി രംഗത്തു വന്നിരുന്നു. ഇൻഡസ്സ്ട്രിയിലെയും പ്രമുഖരായ സംവിധായകർക്കെതിരെയും, നിർമ്മാതാക്കൾക്കെതിരെയും, നടന്മാർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പല നടിമാരും രംഗത്ത് വന്നിരുന്നു.

ഇത്തരത്തിലുള്ള തുറന്നു പറച്ചിലുമായി ബോളീവുഡ് നടി മാഹി ഗിൽ രംഗത്തു വന്നിരിക്കുന്നു. സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന പരാതിയുമായാണ് നടി ഇപ്പോൾ വന്നിരിക്കുന്നത്.

തന്റെ വസ്ത്ര ധാരണയെ കുറിച്ച് വളരെ മോശമായ അഭിപ്രായം സംവിധായകൻ പറഞ്ഞുവെന്നാണ് നടി പറയുന്നത്.

സിനിമാലോകത്ത് ആദ്യമായി എത്തുമ്പോൾ ഈ തരത്തിലുള്ള ധാരാളം വെല്ലുവുളികൾ നേരിടേണ്ടി വരുമെന്നും, നമുക്ക് താല്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലതെന്നും മാഹി പറയുന്നു. പല സാഹചര്യങ്ങളിലും താൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് മാഹി പറഞ്ഞു. ഇത്തരത്തിൽ പെരുമാറിയ സംവിധായകരെ താൻ ഓർത്തുവെക്കുന്നില്ല . അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് നടി കൂട്ടിച്ചേർത്തു.

 

നടിയുടെ വാക്കുകൾ …..

താൻ ആദ്യമായി ആ സംവിധായകനെ കാണാൻ പോയത് സല്‍വാര്‍ അണിഞ്ഞാണെന്നും, എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ ആരും നിങ്ങളെ കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു ആ സംവിധായകന്റെ മറുപടി എന്ന് മാഹി പറയുന്നു. സംവിധായകന്റെ അടുത്ത നിർദ്ദേശം പോയി ഒരു നൈറ്റ് ഗൗൺ അണിഞ്ഞു വരാനായിരുന്നുവെന്നും നടി പറഞ്ഞു. താൻ അപ്പോൾ മുംബൈയില്‍ പുതിയ ഒരാളായതുകൊണ്ട് നല്ലതും മോശവുമായ ആളുകളെ തനിക്ക് തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു, പക്ഷെ നമ്മളെ ചൂഷണം ചെയ്യാനെത്തുവര്‍ക്ക് സിനിമാമേഖല നമുക്ക് തീരെ പരിചയമില്ലാത്ത ഒന്നാണെന്ന് വ്യക്തമായി അറിയാം.

Noora T Noora T :