കോമഡിക്കും മേലെ നിൽക്കുന്ന ആക്ഷൻ ; ലൂസിഫറിന് ഒത്ത എതിരാളി തന്നെ മധുര രാജ – ട്രെയ്‌ലർ റിവ്യൂ !

കാത്തിരിപ്പുകൾക്ക് ഒടുവിൽ മധുര രാജയുടെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. എന്തായാലൂം ഒൻപതു വർഷത്തെ കാത്തിരിപ്പ് വെറുതെയാക്കിയില്ല ട്രെയ്‌ലർ. അത്രക്ക് മാസ്സ് ആക്ഷനും ഡയലോഗുകളുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ് . കോമഡിക്ക് കോമഡി , ത്രില്ലറിന് ത്രില്ലർ അതിലുമുപരി കിടിലൻ ആക്ഷൻ ഇവയൊക്കെ ചേർന്നാണ് മധുര രാജ വൈശാഖ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്ത് അനിയൻ സൂര്യ ഒരു പ്രശ്‌നത്തിൽ പെടുമ്പോൾ സഹായിക്കാൻ എത്തുന്ന ചേട്ടനാണ് രാജ എങ്കിൽ ആ കഥയുമായി യാതൊരു ബന്ധവും മധുര രാജക്കില്ല എന്നു മനസിലാക്കാം.

കാരണം , രക്ഷകനായി തന്നെ നെടുമുടി വേണുവിന്റെ മകനായി തന്നെയാണ് എത്തുന്നതെങ്കിലും മധുര രാജ ഒരു നാടിനു തന്നെ രക്ഷകൻ ആകുകയാണ്. ജയ് അവതരിപ്പിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരൻ ആണോ എന്ന് മനസിലാകുന്നില്ലെങ്കിലും മഹിമ നമ്പ്യാർ ജയ്യുടെ നായികയായാണ് എത്തുന്നത്. അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു നടൻ വേഷമാണെങ്കിൽ കൂടി നല്ല തന്റേടവും കയ്യൂക്കുമുള്ള ആളാണെന്നു ട്രെയിലറിൽ വ്യക്തമാണ്.

വളരെ കയ്യടിയിൽ ട്രെയിലറിന് ലഭിക്കുന്നുണ്ടെങ്കിലും പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ പുലിമുരുകൻ സിനിമയോട് ആണ് പലരും ഉപമിക്കുന്നത്. അതെ പാറ്റേർണിൽ ആണ് മധുര രാജെയ്ക്കും ആക്ഷൻ ഒരുക്കിയിരിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. സണ്ണി ലിയോണിനെ പ്രതീക്ഷിച്ചിരുന്നവർക്ക് സത്യത്തിൽ നിരാശയാണ് ട്രെയ്‌ലറും സമ്മാനിച്ചത്. കാരണം 10 സെക്കന്റ് പോലും സണ്ണിയെ കാണാൻ സാധിച്ചില്ല. ഉണ്ടെന്നു അറിയിക്കാൻ വേണ്ടി മിന്നായം പോലെ വന്നു മറഞ്ഞു.

പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സസ്പെന്‍സും, കോമഡിയും എന്നു വേണ്ട ഒരു മാസ് ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവയും സംവിധായകന്‍ വൈശാഖ് ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

2009 ല്‍ പുറത്തു വന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തുന്നത്. എന്നാല്‍ രാജയുടെ രണ്ടാം ഭാഗം വേണോ എന്നുളള ചോദ്യങ്ങള്‍ ട്രെയിലര്‍ റിലീസിന് മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. അതിനുളള മറുപടിയും മമ്മൂട്ടി നല്‍കിയിരുന്നു. മധുരരാജ പോക്കിരാജയുടെ രണ്ടാം ഭാഗമെന്ന് പറയാന്‍ കഴിയില്ലെന്ന് മമ്മൂട്ടി. പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

madhura raja treilar review

Sruthi S :