തള്ളുവൊന്നും വേണ്ട , യഥാർത്ഥ കണക്കങ്ങ് പറഞ്ഞേക്ക് ; മമ്മൂട്ടിയുടെ ഡയലോഗിൽ മധുര രാജയുടെ ബജറ്റ് പുറത്ത് വിട്ട് നിർമാതാവ് !

മധുര രാജയുടെ വമ്പൻ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ എന്നുള്ള കാത്തിരിപ്പിലാണ് ആളുകൾ . ഒൻപതു വര്ഷങ്ങള്ക്കു ശേഷമാണ് മധുര രാജ എത്തുന്നത് പോക്കിരി രാജയുടെ രണ്ടാം ഭാഗമായി. രണ്ടാം ഭാഗം എന്ന ലേബലിൽ ആണെങ്കിലും അതിന്റെ തുടർച്ചയാണ് എന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് സിനിമയെത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ കോംപോ ഒരുമിച്ചെത്തുന്നതും മധുരരാജയിലൂടെയാണ്.

full cast of Madura Raja

രാജയുടെ കഥയില്ലായ്മയാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതയെന്ന് മമ്മൂട്ടി പറയുന്നു. സ്റ്റോറിലെസ്സ് മാനാണ് താനെന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമാണ് മമ്മൂട്ടി പ്രസ് മീറ്റിനായി എത്തിയത്. വളരെ ലൈറ്റായി, രസകരമായാണ് അദ്ദേഹം സിനിമയെക്കുറിച്ച്‌ സംസാരിച്ചത്. മധുരരാജയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ചൊക്കെ അദ്ദേഹം വിവരിച്ചിരുന്നു. പണ്ടുമുതല്‍ത്തന്നെ താന്‍ രാജന്‍ കഥാപാത്രമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആളുകള്‍ക്ക് എളുപ്പം പറയാനാവുന്ന കഥാപാത്രത്തെയാണ് ഇവരെഴുതുന്നത്. സിനിമയുടെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികളുടെ ഭാഗാമായാണ് മമ്മൂട്ടി എത്തിയത്. ആസിഫ് അലിയും ടൊവിനോയുമൊക്കെ മുഖ്യ വേഷങ്ങളിലെത്തുന്ന ഉയരെയുടെ ഓഡിയോ ലോഞ്ചിലും അദ്ദേഹം പങ്കെടുത്തിരുന്നു. സുദീര്‍ഘമായ സംഭാഷണത്തിനും പ്രഭാഷണത്തിനൊന്നുമുള്ള അവസ്ഥയിലല്ല താനെന്നും ഉറക്കമിളച്ചുള്ള വരവാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രസകരമായാണ് അദ്ദേഹം സംസാരിച്ചത്.

ആധ്യന്തികമായി വിനോദ ഉപാധിയാണല്ലോ സിനിമ, നേരത്തെ കണ്ട സിനിമയുടെ രണ്ടാം ഭാഗമല്ലെങ്കില്‍ക്കൂടിയും ആ കഥാപാത്രങ്ങള്‍ ഉള്ള സിനിമയാണിത്. അതിഭാവുക്തവം നിറഞ്ഞ അധികം ലോജിക്കൊന്നുമില്ലാത്തയാളാണ് രാജ. സിനിമയുടെ കഥയെക്കുറിച്ച്‌ അധികം പറയാന്‍ പറ്റാത്ത അവസ്ഥയാണ്. വളരെ ലൈറ്റായി പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളെല്ലാം ഈ സിനിമയിലുണ്ട്. വിശദമായി സിനിമയെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ ഉദയ് കൃഷ്ണ പറയുമെന്നായിരുന്നു അദ്ദേഹത്തിന്‍രെ ഡയലോഗ്.

വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി വൈശാഖ് തന്നെ സമീപിച്ചപ്പോഴാണ് തങ്ങള്‍ ഇരുവരും ചേര്‍ന്ന് മമ്മൂക്കയെ കാണാന്‍ പോയത്. കുറേ വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചിരുന്നു. മമ്മൂക്കയാണ് രാജയെക്കുറിച്ച്‌ സൂചിപ്പിച്ചത്. പിന്നീട് ഈ വിഷയം ഉറപ്പിക്കുകയായാണ്. മമ്മൂക്ക ഒന്നൂടെ സുന്ദരനായെന്നും വളരെ മനോഹരമായി അത് ചെയ്തുവെന്നും അദ്ദേഹം പറയുന്നു. കഥാപരിസരങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. രാജയ്ക്ക് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മാറ്റങ്ങളുണ്ട്. സ്വഭാവിക പരിണാമങ്ങളാണ് ഉണ്ടായിട്ടുള്ളത്. അസ്വഭാവികത തോന്നാനും മാത്രമുള്ള കാര്യമൊന്നുമില്ല.

നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയുടെ ബജറ്റിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 2 കോടി കൂട്ടി പറയട്ടേയെന്ന് അദ്ദേഹം ചോദിച്ചിരുന്നതായി മമ്മൂട്ടി പറയുന്നു. തള്ളേണ്ട, ഉള്ളത് പോലെ തന്നെ പറഞ്ഞാല്‍ മതി, എന്നാലേ ഇവര്‍ വിശ്വസിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ പുറത്ത് വന്ന കണക്കുകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവരാരുമല്ലല്ലോ മുടക്കുന്നതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.

കൂട്ടാനും കുറയ്ക്കാനും നില്‍ക്കാതെ കൃത്യമായ കണക്ക് പറയാനും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കണക്കായിരുന്നു അദ്ദേഹം പറഞ്ഞതും. 27 കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇത് തള്ളലൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ആക്ഷന്‍ സ്വീക്വന്‍സിന് വേണ്ടിയാണോ ചെലവെന്ന് ചോദിച്ചപ്പോള്‍ എല്ലാ തരത്തിലുമുള്ള മാറ്റമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പീറ്റര്‍ ഹെയ്ന്‍ അത്ര കര്‍ക്കശക്കാരനല്ലെന്നും തമാശയൊക്കെ പറഞ്ഞ് എല്ലാത്തിനേയും ലൈറ്റായി എടുക്കുന്നയാളാണ് അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

madhura raja budget

Sruthi S :