ട്രപ്പിൾ സ്ട്രോങ്ങ് ആണ് രാജയും പിള്ളാരും – ടീസറിന് അറഞ്ചം പുറഞ്ചം ട്രോള് മഴ ;കാണാം

അന്നും ഇന്നും രാജയും പിള്ളേരും സ്‌ട്രോങ്ങാണ്. ഡബിള്‍ സ്‌ട്രോംങ്ങല്ല ട്രിപ്പിള്‍ സ്‌ട്രോങ്ങ് എന്ന ഡയലോഗോടെയാണ് ടീസറെത്തിയത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രഖ്യാപനവേള മുതലേ തന്നെ ആരാധകര്‍ ഏറ്റെടുത്ത സിനിമകളാണ് മധുരരാജയും ലൂസിഫറും. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയം സിനിമകളുമായി ബോക്‌സോഫീസില്‍ ഏറ്റുമുട്ടുകയാണെന്ന പ്രത്യേകതയും ഇത്തവണത്തെ വിഷുവിനുണ്ട്. 43 സെക്കന്റുകൊണ്ടാണ് മാസ്സായി മധുരരാജ വരവറിയിച്ചത്. 3.22 മിനിറ്റിനുള്ളിലാണ് ലൂസിഫര്‍ ട്രെയിലര്‍ അവതരിച്ചത്

വന്‍താരനിരയുമായാണ് മധുരരാജ എത്തുന്നത്. രാജയുടെ സഹോദരനായ സൂര്യയായി ഇത്തവണ പൃഥ്വിരാജല്ല എത്തുന്നത്. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ ജയ് യാണ് ആ വേഷത്തില്‍ എത്തുന്നത്. മധുരരാജയുടെ അനൗണ്‍സ്‌മെന്റാണ് മാസ്റ്റര്‍പീസിലൂടെ നടന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായത് ഇപ്പോഴാണ്. ചിത്രത്തില്‍ ഷാജോണ്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയത്ത് ട്രെയിലറും ടീസറുമായി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇവര്‍ക്കിടയിലെ സമാനതകളെക്കുറിച്ചുള്ള കണ്ടെത്തലുമായാണ് ട്രോളര്‍മാര്‍ എത്തിയിട്ടുള്ളത്. രണ്ട പേരുടേയും ഷൂ ഒരേ പോലെയാണെന്നും ഒരുമിച്ച്‌ പോയി പര്‍ച്ചേസ് ചെയ്തതാണോയെന്നുമുള്ള സംശയമാണ് ഉന്നയിച്ചിട്ടുള്ളത്.

കേവലമൊരു ടീസറിലൂടെ ഇത്രയധികം രോമാഞ്ചവും ആവേശവുമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ പടം തിയേറ്ററുകളിലേക്കെത്തുമ്ബോള്‍ എന്തായിരിക്കും അവസ്ഥയെന്നും ട്രോളര്‍മാര്‍ ചോദിക്കുന്നുണ്ട്. ട്രെയിലറിലും ടീസറിലുമൊക്കെയായി ഞെട്ടിക്കുന്ന കാര്യത്തില്‍ ഇക്ക പണ്ടേ പുലിയാണല്ലോ.

ലൂസിഫറിലെ മഞ്ജു വാര്യരുടെ ഫോണ്‍ കോളിന് മധുരരാജ മറുപടി നല്‍കിയാല്‍ ഇങ്ങനെയിരിക്കും, ഭയം അതെ ഭയക്കുന്നു, തീയില്‍ കുരുത്ത രാജയെ, ആ ഭയം എപ്പോഴും വേണമെന്നാണ് രാജയുടെ മുന്നറിയിപ്പ്.

അല്ലെങ്കിലും ചുമ്മാതെയുള്ള വരവൊന്നും ആരും രാജയില്‍ നിന്നും പ്രതീക്ഷിക്കില്ല. 9 വര്‍ഷത്തിന് ശേഷമുള്ള വരവിന് പിന്നിലെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. പൂര്‍വ്വാധികം ശക്തനായാണ് ഇത്തവണത്തെ വരവ്.

വെറും 40 സെക്കന്റ് കൊണ്ട് ഇജ്ജാതി മരണമാസ്സ് കാണിക്കാന്‍ മമ്മൂട്ടിക്കേ പറ്റൂവെന്നും അക്കാര്യത്തില്‍ അദ്ദേഹത്തെ സമ്മതിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ടീസര്‍ തന്നെ കൊലകൊല്ലി അപ്പോള്‍ ട്രെയിലറിന്റെ കാര്യമോ, വിഷുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്നും അവര്‍ പറയുന്നുണ്ട്.

മധുരരാജയുടെ ടീസര്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. എത്ര വട്ടം കണ്ടുവെന്നുള്ളതിന് രസകരമായൊരു പരിഭാഷ നോക്കൂ. ഇടിക്കിടയിലെ വിരല്‍ ചൂണ്ടലിനിടയിലെ കണ്ടെത്തലാണ് രസകരമായത്.

മോഹന്‍ലാലും മമ്മൂട്ടിയും വരവറിയിച്ചതിന് പിന്നാലെയായാണ് ആരാധകര്‍ കുഞ്ഞിക്കയെക്കുറിച്ചോര്‍ത്തത്. രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച്‌ താരപുത്രനെത്തുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റെ തിരക്കഥയിലൊരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയുമായാണ് താരപുത്രന്‍രെ വരവ്. രാജകുമാരന്റെ ലോക്കല്‍ ഐറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി തങ്ങളെന്നാണ് ആരാധകര്‍ പറയുന്നത്.

ലൂസിഫറാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതാദ്യമായാണ് താരപുത്രന്‍ സംവിധാനത്തിലേക്ക് കടന്നത്. കുട്ടികള്‍ക്കുള്ള മാസ്സുമായി മമ്മൂട്ടിയും ആണ്‍പിള്ളേര്‍ക്കുള്ള മാസ്സുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്.

madhura raaja teaser troll

Abhishek G S :