മഞ്ജു വാര്യർ കാരണം സ്റ്റേജിൽ നിസഹായനായി നിൽക്കേണ്ടി വന്ന മധു വാര്യർ ! അനുഭവം പങ്കു വച്ച് മധു !

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ . മഞ്ജുവിനോടുള്ള അതെ സ്നേഹം സഹോദരനും നടനുമായ മധു വാര്യയരോടും മലയാളികൾക്ക് ഉണ്ട് . ചേട്ടനും അനുജത്തിയും ചെറുപ്പം മുതലേ സ്റ്റേജുകളിൽ താരമാണ് . സ്കിറ്റും ഡാൻസുമൊക്കെയായ സജീവമായിരുന്നു ഇരുവരും. ഒരിക്കൽ സ്കിറ്റിനിടയിൽ മഞ്ജു ഒപ്പിച്ച പണി പങ്കു വച്ചിരിക്കുകയാണ് മധു വാര്യർ .

നടി മഞ്ജു വാരിയരുടെ കുട്ടിക്കാലത്തെ രസകരമായൊരു ചിത്രം പങ്കുവച്ച് സഹോദരൻ മധു വാരിയർ. മധു വാരിയറെയും മഞ്ജുവിനൊപ്പം കാണാം. ഇരുവരും സ്റ്റേജില്‍ സ്കിറ്റ് അവതരിപ്പിക്കുന്ന രംഗമാണ് ചിത്രത്തിലുള്ളത്.

തന്റെ ഡയലോഗ് മഞ്ജു പറഞ്ഞതിനെ തുടർന്ന് ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന തന്നെ ഈ ചിത്രത്തിൽ കാണാമെന്ന് പോസ്റ്റിന് അടിക്കുറിപ്പായി മധു കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. നടി മഞ്ജു വാരിയരും ഈ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

madhu warrier about manju warrier

Sruthi S :