ജീവിച്ചിരുന്നെങ്കില്‍ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു . സിനിമയ്ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്.- മധു

ജീവിച്ചിരുന്നെങ്കില്‍ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു . സിനിമയ്ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്.- മധു

മലയാളത്തിന്റെ പ്രിയ നായകൻ ജയൻ ഓർമ്മയായിട്ട് വർഷങ്ങളായിട്ടും അദ്ദേഹം ഇന്നും ജന ഹൃദയങ്ങളിൽ വസിക്കുകയാണ്. ആ അതുല്യ പ്രതിഭയുടെ ജന്മദിനമാണ് ജൂലൈ 25 . ഹോലികോപ്റ്ററിൽ തൂങ്ങിയുള്ള അതി സാഹസിക രംഗത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ജയൻ മരിച്ചത്. ജയന്റെ ഒപ്പം അവസാന രംഗത്ത് പോലും ഉണ്ടായിരുന്ന മധു ആ സംഭവവും ജയന്റെ ഓർമകളും പങ്കു വയ്ക്കുന്നു.

“ജയന്റെ അവസാന ചിത്രമായ ‘കോളിളക്ക’ത്തില്‍ ജയന്റെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ഹെലികോപ്റ്ററില്‍വെച്ചുള്ള ഫൈറ്റ് സീനില്‍ ജയന്‍ അഭിനയിക്കുമ്പോള്‍ എയര്‍ സ്ട്രിപ്പിന്റെ ഗ്യാരേജിലിരുന്ന് ഞാനും നമ്പ്യാര്‍സാറും (എം.എന്‍. നമ്പ്യാര്‍) മേക്കപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയ ഒച്ചയും ആളുകളുടെ നിലവിളിയും കേട്ടത്. ഞങ്ങള്‍ ചെന്നു നോക്കുമ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓപ്പറേഷന്‍ കഴിഞ്ഞ് കുറച്ചു സമയമേ ജയന്റെ ശരീരത്തില്‍ ജീവന്‍ തുടിച്ചുനിന്നൂള്ളൂ. ആ വേര്‍പാടിന്റെ വേദന ഇന്നും എന്റെ ഉള്ളുലയ്ക്കുന്നു.

നാല്‍പ്പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. ജീവിച്ചിരുന്നെങ്കില്‍ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയന്‍. സിനിമയ്ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പ്പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. ഇന്നും പകരം വെക്കാനില്ലാത്ത ഒരേയൊരു ജയന്‍! വളരെ ചെറുപ്പത്തില്‍തന്നെ പോയതുകൊണ്ട് ജയനിന്നും ചെറുപ്പമാണ് എല്ലാവരുടേയും മനസ്സില്‍.” മധു പറയുന്നു.
കടപ്പാട് – മാതൃഭൂമി

madhu about jayan

Sruthi S :