ഇത് അവസാന കുറ്റവിമുക്തി…. വൈകി വന്ന നമ്പി നാരായണന്റെ വിധിയില്‍ ട്വീറ്റ് ചെയ്ത് മാധവന്‍… മാധവന് മറുപടി നല്‍കി സൂര്യയും

ഇത് അവസാന കുറ്റവിമുക്തി…. വൈകി വന്ന നമ്പി നാരായണന്റെ വിധിയില്‍ ട്വീറ്റ് ചെയ്ത് മാധവന്‍… മാധവന് മറുപടി നല്‍കി സൂര്യയും

24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നീതി ലഭിച്ചു. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി ചരിത്ര വിധി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നമ്പി നാരായണ് നീതി കിട്ടിയതില്‍ കയ്യടിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.. നടന്‍ മാധവനും പ്രതികരിച്ചിട്ടുണ്ട്.. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ – ഇപ്രകാരമായിരുന്നു മാധവന്‍ ട്വീറ്റ് ചെയ്തത്. മാധവന്റെ ട്വീറ്റിന് മറപടി നല്‍കി തെന്നിന്ത്യന്‍ താരം സൂര്യയും രംഗത്തെത്തി.. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്നാണ് മാധവന്റെ ട്വീറ്റിന് സൂര്യ മറുപടി നല്‍കിയത്.


നമ്പി നാരായണന്റെ ജീവിതകഥ സിനിമയാകുന്നുണ്ട്.. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ആനന്ദ് മഹാദേവ് ഒരുക്കുന്ന ചിത്രത്തില്‍ മാധവനാണ് നായകനായെത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്.

Madhavan Surya reacts Nambi Narayan s case

Farsana Jaleel :