“ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു….” ഇനി മലചവിട്ടാന്‍ ഭാര്യയെയും മകളെയും ഒപ്പം കൂട്ടുമോ? മുകുന്ദന്‍ പറയുന്നു

“ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു….” ഇനി മലചവിട്ടാന്‍ ഭാര്യയെയും മകളെയും ഒപ്പം കൂട്ടുമോ? മുകുന്ദന്‍ പറയുന്നു

ശബരിമല സ്ത്രീ പ്രവേശന സുപ്രീം കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണിപ്പോള്‍. സുപ്രീം കോടതി വിധിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രിതിഷേധിച്ചും നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പ്രതികരിച്ചിരിക്കുകയാണ്. വളരെ വിപ്ലവകരമായ ഒരു വിധിയാണ് സുപ്രീം കോടതിയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാര്യയുടെയും മകളുടെയും കൂടെ മലചവിട്ടാന്‍ കഴിയുമെങ്കില്‍ അതില്‍ കൂടുതല്‍ എന്താണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. പണ്ട് കാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.


എന്നാല്‍ സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന കാലം അതിക്രമിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

M Mukundan about Sabarimala Supreme Court verdict

Farsana Jaleel :