പുലിമുരുകന് ശേഷം വീണ്ടും മലയാള സിനിമയിൽ ചരിത്രം കുറിച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ ;ഇത് മലയാളികളുടെ അഭിമാന നിമിഷം !!!

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ വീണ്ടുമൊരു ചരിത്രം കൂടി എഴുതുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ലൂസിഫർ നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറുമ്പോൾ ഇപ്പോഴും വിജയകുതിപ്പു തുടർന്ന് കൊണ്ടിരിക്കുകയാണ്. പതിനെട്ടു ദിവസം കൊണ്ട് നേടിയ വേൾഡ് വൈഡ് കളക്ഷൻ 115 കോടിക്ക് മുകളിൽ ആണ്. ഈ ചിത്രം ഇതുവരെ നടത്തിയ ബിസിനസ് ആവട്ടെ നൂറ്റിയൻപതിനോട് അടുക്കുന്നു.

ഇപ്പോഴിതാ മൂന്ന് വർഷം മുൻപ് മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലി മുരുകൻ നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ ഇന്റർനാഷണൽ മാർക്കറ്റിലും മലയാള സിനിമയുടെ അഭിമാനമുയർത്തി കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിനുള്ളിൽ ലൂസിഫർ ഇടം പിടിച്ചു കഴിഞ്ഞു.

പത്തു മില്യൺ ഡോളേഴ്‌സ് അവിടെ നിന്ന് നേടിയ ബാഹുബലി 2 ഒന്നാം സ്ഥാനത്തു നിൽക്കുന്ന  ഈ ലിസ്റ്റിൽ 5 .33 മില്യൺ ഡോളേഴ്‌സ് മൂന്നാഴ്ച പിന്നിടുന്നതിന് മുൻപേ നേടിയാണ് ലൂസിഫർ പത്താം സ്ഥാനത്തു എത്തിയത്. ഹിന്ദി ചിത്രങ്ങളായ ബജ്‌രംഗി ഭായ് ജാൻ , ദങ്കൽ ,  സുൽത്താൻ , ദിൽവാലെ, ടൈഗർ സിന്ദാ ഹൈ, ധൂം 3 , ഹാപ്പി ന്യൂ ഇയർ, റയീസ് എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ ഈ ലിസ്റ്റിൽ ഉള്ളത്. ഏറ്റവും വലിയ ഓവർസീസ് ഗ്രോസ് നേടിയ സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ മുന്പന്തിയിലും എത്തിയ ലൂസിഫർ പതിനെട്ടു ദിവസം കൊണ്ട് നേടിയ കേരളാ ഗ്രോസ് 56 കോടിക്ക് മുകളിൽ ആണ്. 

മോഹൻലാലിൻറെ ആദ്യ നൂറുകോടി ചിത്രം സംവിധാനം നിർവഹിച്ചത് വൈശാഖ് ആണ്. വൈശാഖ് പോക്കിരിരാജക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജയും മികച്ച കളക്ഷനുമായി ഇപ്പോൾ മുന്നേറുകയാണ്.

lucifer made a mark in gulf box office

HariPriya PB :