പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അന്യ സംസ്ഥാനക്കാരിയായ 15 വയസ്സുള്ള പെണ്‍കുട്ടിയോട് ചെയ്തത്… ആക്രമണം പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത്!

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അന്യ സംസ്ഥാനക്കാരിയായ 15 വയസ്സുള്ള പെണ്‍കുട്ടിയോട് ചെയ്തത്… ആക്രമണം പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത്!

പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പേരില്‍ ഒരു ഇര കൂടി. മലപ്പുറം തിരൂരിലാണ് നാടിനെ നടുക്കിയ സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സാദത്ത് ഹുസൈന്‍ ചെയ്ത ക്രൂരത മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ സാമിനയാണ് സാദിത്തിന്റെ പ്രതികാര ദാഹത്തിന് പാത്രമായത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച സാമിനയെ സാദിത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. പെണ്‍കുട്ടിയുടെ കാലിനും വയറിനും നെഞ്ചിനും കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു ആക്രമണം.


ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം തിരൂര്‍ ജീല്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി സാദത്ത് ഹുസൈനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. ബംഗാള്‍ സ്വദേശിയാണ് സാദത്ത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ പറയുന്നു.

Love revenge in Malappuram

Farsana Jaleel :