ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളിത്തിളക്കം; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍!

ഇക്കുറിയും മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ജല്ലിക്കെട്ടിനാണ് മികച്ച സംവിധയാകാനുള്ള പുരസ്കാരം നേടി കൊടുത്തത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത് രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം പെല്ലിശേരിയ്ക്ക് ലഭിക്കുന്നത്.കഴിഞ്ഞ തവണ ഈമയൗവിലൂടെ ആണെങ്കിൽ ഇക്കുറി ജല്ലിക്കെട്ടിലൂടെയാണ് . രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം

ബ്ലെയ്സ് ഹാരിസന്‍ സംവിധാനം ചെയ്ത പാർട്ടിക്കിൾസ് ആണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയത്. മികച്ച നടനുള്ള രജത മയൂരം മാരിഘെല്ല ചിത്തത്തിലൂടെ സെയു യോര്‍ഗെയും മികച്ച നടിക്കുള്ള രജത മയൂരം മായ് ഘട്ട് ചിത്രത്തിലൂടെ ഉഷ ജാദവും നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മരിയസ് ഒട്ട്ലേന്‍ (ചിത്രം: മോണ്‍സ്റ്റേഴ്സ്), അമിന്‍ സിദി ബൗമദ്ദീന്‍(ചിത്രം: അബൂലൈല) എന്നിവര്‍ പങ്കിട്ടു. 200 ലേറെ ചിത്രങ്ങളാണ് ചലചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്. മേളയിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്.

ഫീച്ചർ വിഭാഗത്തിൽ മലയാളത്തില്‍നിന്ന് ‘ഉയരെ യും ‘കോളാമ്പി’ എന്നിവയും ‘ഇരവിലും പകലിലും ഒടിയന്‍’, ‘ശബ്ദിക്കുന്ന കലപ്പ’ എന്നിവ നോൺ ഫീച്ചർ വിഭാഗത്തിലും ഇടം നേടിയിരുന്നു. സംവിധായകൻ പ്രിയദര്‍ശനായിരുന്നു ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാണെങ്കിൽ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി എത്തിയത് രാജേന്ദ്ര ജംഗ്‌ളിയാണ്.

Lijo Jose Pellissery

Noora T Noora T :