‘ 100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത് ‘ – ലിജോ ജോസ് പെല്ലിശേരി

‘ 100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത് ‘ – ലിജോ ജോസ് പെല്ലിശേരി

ഗോവൻ ഫിലിം ഫെസ്റ്റിവലിൽ തന്റേതായ മുദ്ര പതിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . മലയാളത്തിന്റെ അഭിമാനം ദേശിയ തലത്തിൽ ഉയർത്തിയ അദ്ദേഹം മികച്ച സംവിധായകനെന്ന ഖ്യാതി മുൻപ് തന്നെ നേടിയിട്ടുണ്ട്. സിനിമയുടെ അതിന്റെ ബജറ്റ് നോകിയാകരുതെന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശേരി .

100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും, ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ലിജോ പറയുന്നു.

‘സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് തനിക്ക് തോന്നുന്നതെന്നും’ ലിജോ പറഞ്ഞു.

ഐഎഫ്‌എഫ്‌ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ പറയുന്നു.

lijo jose pellisseri about budget of films

Sruthi S :