‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി!

പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി തുടരുകയാണ്. പൗരത്വ ഭേദഗതി ബിൽ ഒരുകാരണവശാലും അംഗീകരിക്കില്ല നടപ്പിലാക്കില്ല എന്നതാണ് കേരള മുഖ്യൻ കൈകൊണ്ടിരുന്ന നിലപാട് . മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് പിന്തുണ അറിയിച്ച് എത്തിയത്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്ന ഫേസ്ബുക്ക് കുറിപ്പും കുറിച്ചിട്ടുണ്ട്.

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാർവതിയും രംഗത്ത് എത്തിയിരുന്നു ”നട്ടെല്ലിലൂടെ ഒരു ഭയം ഉണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും പാര്‍വതി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയെന്ന രാജ്യം വളരെ വിശാലമായ മനസ്സുള്ള വലിയ ഹൃദയമുള്ള ഒന്നായ കാണാനാണ് എല്ലാവരുടെയും ആഗ്രഹം . മനസ്സും ചിന്തയും ഇടിഞ്ഞ് പോകുന്നതായി കാണുന്നതിൽ വളരെയേറെ വിഷമമുണ്ടെന്നും ഇന്നലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പുരസ്‌കാരം വാങ്ങിയതിന് ശേഷം
ലിജോ സംസാരിക്കുകയുണ്ടായി

എന്നാൽ ബില്ല് നിയമമാകുമ്പോൾ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല എന്നതാണ് വസ്തുത. ഒന്നാമതായി, പൗരത്വം നൽകുന്നതു സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണ്. മറ്റൊന്ന് പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.

പൗരത്വ നിയമ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടതോടെ നിയമമായിരുന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും വലിയ ഭൂരിപക്ഷത്തോടെ ബില്‍ പാസായി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിയമമെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു പിണറായി വിജയന്‍റെ പ്രസ്താവന.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്നതായതിനാല്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജിയും വ്യക്തമാക്കി. സമാന അഭിപ്രായവുമായി പഞ്ചാബ് മുഖ്യമന്ത്രിയും രംഗത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയികുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

LIJO JOSE PELLESERY

Noora T Noora T :