പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’…..

സിഫ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അവാര്ഡുകള്‍ വാരിക്കൂട്ടി ഈ .മ .യൗ. ചിത്രത്തിന് മൂന്ന് അവാര്‍ഡുകളാണ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് കരസ്ഥമാക്കാനായത്. നടന്‍, തിരക്കഥ , സംവിധാനം എന്നീ വിഭാഗങ്ങളിലെ അവാര്ഡുകളാണ് ഈ മ യൗ സിഫ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ രചയിതാവായ പി. എഫ്. മാത്യൂസ് ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വിവരം ആഷിഖ് അബു ഇന്‍സ്റ്റാഗ്രാമിലൂടെയും ആരാധകരിലേക്ക് എത്തിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ വീടുകളില്‍ മരണ സമയത്ത് മരണപ്പെടുന്ന ആള്‍ക്ക് ചൊല്ലിക്കൊടുക്കുന്ന പ്രാര്‍ത്ഥനയായ ഈശോ മറിയം യൗസേപ്പേ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.മ.യൗ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശേരിക്ക് നേടിക്കൊടുത്ത ഈ ചിത്രം പപ്പായ ഫിലിംസിന്റെ ബാനറില് ആഷിഖ് അബുവാണ് തീയേറ്ററുകളിലെത്തിച്ചത്. അങ്കമാലി ഡയറീസിന്റെ സൂപ്പര്ഹിറ്റ് വിജയത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്.


പൗളി വിത്സണ്, ചെമ്പന് വിനോദ്, ദിലീഷ് പോത്തന്, വിനായകന് എന്നിവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. പി.എഫ് മാത്യൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്ജ് കുളങ്ങരയാണ് ഈ.മ.യൗ നിര്മ്മിക്കുന്നത്.


ഒരുപാട് കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ .മ .യൗ തീയേറ്ററുകളിലെത്തിയത്. കൊച്ചി ചെല്ലാനം കടലോര ഗ്രാമത്തിലെ വാവച്ചന്‍ മേസ്തിരിയുടെ മരണവും അനുബന്ധ സംഭവങ്ങളും രണ്ടു വൈകുന്നേരങ്ങള്‍കിടക്കായി വ്യത്യസ്ത വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്ന ചിത്രമാണ് ഈ മ യൗ.

Lijo jose Pallishery’s EE Ma Youe Got Tansaniya International Award…

Noora T Noora T :