ലിച്ചി സംവിധായികയാകാൻ ഒരുങ്ങുന്നോ ?! ജയറാം ചിത്രത്തിൽ സഹ സംവിധായികയായി തുടക്കം !!

ലിച്ചി സംവിധായികയാകാൻ ഒരുങ്ങുന്നോ ?! ജയറാം ചിത്രത്തിൽ സഹ സംവിധായികയായി തുടക്കം !!

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അന്ന രേഷ്മ രാജൻ സംവിധായികയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജയറാം ചിത്രത്തിൽ സഹ സംവിധായികയായി മാറിയിരിക്കുകയാണ് അന്ന. ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം ലോനപ്പന്റെ മാമോദ്ദീസയിലാണ് അന്ന സഹ സംവിധായകയായത്.

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രമായി നമ്മുടെ മുന്നിലെത്തിയ അന്നയെ ആദ്യ സിനിമയോടെ തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആ കഥാപാത്രത്തിന്റെ പേരിലാണ് ഈ നായികാ ഇപ്പോഴും അറിയപ്പെടുന്നത്. വളരെ സെലക്ടീവ് ആയി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന അന്ന സംവിധാനത്തിലേക്ക് തിരിയുന്നതോടെ മലയാള സിനിമക്ക് ഒരു നല്ല സംവിധായികയേ കൂടെ ലഭിക്കുമെന്നുറപ്പാണ്.

Lichi as a Asst. Director in Jayaram movie

Abhishek G S :