ലാൽ ജോസ് സിനിമകളിലെ ദിലീപിനും കുഞ്ചാക്കോ ബോബനും ഒരു പ്രത്യേകതയുണ്ട് !!!ആരും ശ്രദ്ധിക്കാത്ത ഒരു പ്രത്യേകത …

ലാൽ ജോസ് സിനിമകളിലെ ദിലീപിനും കുഞ്ചാക്കോ ബോബനും ഒരു പ്രത്യേകതയുണ്ട് !!!ആരും ശ്രദ്ധിക്കാത്ത ഒരു പ്രത്യേകത …

നാട്ടിൻ പുറത്തെ കഥകളിലൂടെ മലയാളികളെ കയ്യിലെടുത്ത സംവിധായകനാണ് ലാൽ ജോസ്. തന്റെ മിക്ക സിനിമകളിലും ലാൽ ജോസ് നാടൻ പശ്ചാത്തലമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു മറവത്തൂർ കനവ് മുതൽ തട്ടിൻപുറത്ത് അച്യുതൻ വരെയും ഒട്ടു മിക്ക കഥകളും നാട്ടിൻപുറത്തെ പശ്ചാത്തലത്തിലാണ് .

മീശമാധവൻ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനാകുന്ന തട്ടിൻപുറത്ത് അച്യുതൻ വരെയുള്ള നാടൻ കഥാപാത്രങ്ങളിൽ ലാൽ ജോസ് ഉപയോഗിച്ചിരിക്കുന്ന ഒരു പൊതു കാര്യം ശ്രദ്ധയിൽ പെടുത്തിയിരിക്കുകയാണ് മൂവി സ്ട്രീറ്റ് സിനിമ ചർച്ചയിൽ.

രാഹുൽ സി എം പ്രയാർ എന്ന ആളാണ് ലാൽ ജോസ് ചിത്രങ്ങളിലെ നായകന്റെ കഴുത്തിലെ കറുത്ത ചരട് ചർച്ചയാക്കിയത് . മീശ മാധവൻ,രസികൻ , ചദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ ചിത്രങ്ങളിൽ ദിലീപ് തനി നാടൻ നായകനാണ്. കൂടെ കറുത്ത ചരടുമുണ്ട്.

അതുപോലെ എൽസമ്മ എന്ന ആൺകുട്ടി , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ഇപ്പോൾ തട്ടിൻ പുറത്ത് അച്യുതൻ തുടങ്ങി എല്ലാ കഥാപാത്രങ്ങൾക്കും കറുത്ത ചരടുണ്ട്. രസകരമായ ഈ സാമ്യം പലരും രാഹുലിന്റെ ഈ പോസ്റ്റിലൂടെയാണ് ശ്രദ്ധിക്കുന്നത്.

lal jose movie characters

Sruthi S :