” പെണ്‍കുട്ടികള്‍ സഹസംവിധായകരായി വരുമ്പോൾ പേടിയാണ് ” – ലാൽ ജോസ്

” പെണ്‍കുട്ടികള്‍ സഹസംവിധായകരായി വരുമ്പോൾ പേടിയാണ് ” – ലാൽ ജോസ്

മി റ്റു ചർച്ചകൾക്ക് ഒരവസാനമായെങ്കിലും സിനിമ രംഗത്തെ പുരുഷന്മാർ ഇന്നും ആ ഉൾഭയത്തിലാണ് കഴിയുന്നത്. കാരണം മി ടൂ എന്ന പ്രസ്ഥാനം പലരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു എന്നത് തന്നെ. അതിനെ പറ്റി പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

തന്റെ സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്ബോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്നു വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. കൂടാതെ വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിക്കുന്നു.

‘ന്യൂ ഡല്‍ഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരേ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവര്‍ത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകളും ചര്‍ച്ചകളുമുണ്ടായി. എന്നാലിപ്പോള്‍ ആ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ നുണപ്രചരണം നടത്തിയതാണെന്ന് ആ വനിതാ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു. പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വര്‍ഷം മുമ്ബ് ജോലിസ്ഥലത്തെ ക്യാബിനില്‍ വച്ച്‌ മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരേ ഉന്നയിച്ച പരാതി. എന്നാല്‍ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തി. അതോടെ ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.’ ലാല്‍ ജോസ് പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പ് തന്നോടൊപ്പം മൂന്ന് വനിത സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും തന്റെ കൂടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞ ലാല്‍ ജോസ് പുതിയ പെണ്‍കുട്ടികള്‍ സഹസംവിധായകരായി വരുമ്ബോള്‍ രണ്ടാമതൊന്ന് അലോചിക്കാറുണ്ടെന്നും പുലിവാല്‍ പിടിക്കുമോ എന്ന് പേടിയാണ് കാരണമെന്നും വ്യക്തമാക്കി.

‘സിനിമ ചെയ്യുമ്ബോള്‍ നമ്മുടെ മനോവ്യാപാരം പലതാവും. പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്.’ അദ്ദേഹം പറയുന്നു.

lal jose about me too

Sruthi S :