‘എനിക്ക് സിനിമയിൽ അഭിനയിക്കണം സാറേ…’ എന്നും പറഞ്ഞു കയ്യും വീശി വരുന്ന പ്രവണത അവസാനിക്കണം – ലാൽ

മലയാള സിനിമയിൽ സാധ്യമായ എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് ലാൽ. അഭിനയവും സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭ .നിരവധി അനുഭവങ്ങളുള്ള ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം പൊതു തലമുറയോടു ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ.

അഭിനയ മോഹവുമായി ചാൻസ് ചോദിച്ചു മുന്നിലെത്തുന്ന ചെറുപ്പക്കാർ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സിനിമ എന്നു പറഞ്ഞു വന്നു നിൽക്കുന്നത് അല്ലാതെ അവരുടെ യോഗ്യതയെപറ്റി ശ്രദ്ധിക്കാറില്ല. ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂവിന് പോകുന്ന നമ്മൾ എന്താണ് പഠിച്ചിട്ടുള്ളത് എന്താണ് നമ്മളുടെ എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക ചെയ്യാറുണ്ട് അത്തരത്തിൽ അഭിനയിക്കാനായി ചാൻസ് ചോദിച്ചു വരുന്ന ആളുകളും വരണമെന്നാണ് ലാലിന്റെ അഭിപ്രായം.

മറ്റ് ഏത് മേഖലയിലാണ് ജോലി ചെയ്യാൻ ചെന്നാലും ഇത്തരത്തിലുള്ള കടമ്പകൾ കടക്കേണ്ടതുണ്ട് എന്നാൽ സിനിമയിൽ മാത്രം ചാൻസ് ചോദിച്ചു വരുന്നവർ കൈയും വീശിയാണ് എത്തുന്നത്. ‘എനിക്ക് സിനിമയിൽ അഭിനയിക്കണം സാറേ…’ എന്ന് പറഞ്ഞു എന്ന ചെറുപ്പക്കാരൻ സ്കൂളിൽ അഭിനയിച്ച നാടകത്തിന്റെ സർട്ടിഫിക്കറ്റ്, അതല്ലെങ്കിൽ അയാൾ അഭിനയിച്ച ഏതെങ്കിലും സീനിൽ ഷോട്ട് കാണിക്കാൻ തയ്യാറാവണം ഇതൊന്നുമല്ലെങ്കിൽ അയാൾ ഒരു സ്കിറ്റ് തൽസമയം അഭിനയിച്ച കാണിക്കുകയും വേണം ഇതൊന്നുമില്ലാതെ വരുന്നവരാണ് ഭൂരിഭാഗം പേരും എന്നാൽ വെളിപ്പെടുത്തി.

മറ്റു മേഖലയെ പോലെ തന്നെ സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ ചാൻസ് ലഭിക്കുന്ന ഒരു മേഖല തന്നെയാണ് സിനിമ. അതിയായ സ്വപ്നം മാത്രം പോരാ ആ മേഖലയിൽ എത്താൻ. സിനിമാ മോഹികൾ അതിനായി തെരഞ്ഞെടുക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് ലാൽ വിശദീകരിച്ചു.

lal about new comers

Sruthi S :