എന്റെ അമ്മ, എനിക്ക് റോൾ മോഡലാണ്; അത് തന്നെയാണ് 90 ശതമാനം എന്റെ സ്വഭാവത്തിലും ഉള്ളത് ;കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ . വളരെ വ്യത്യതസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം ഇന്ന്. ചോക്ലേറ്റ് ബോയ് പരിവേഷത്തിലൂടെ, മലയാളത്തിന്റെ എവർ ഗ്രീൻ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബന് ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ തീർത്തും വ്യത്യസ്തമായ ഇമേജാണ്.

പ്രണയനായകനായി തിളങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച നടന്റെ പുതിയ മുഖമാണ് ഇന്ന് പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്. ട്രാഫിക് സിനിമയിലൂടെ തുടങ്ങിയ ആ മാറ്റം അഞ്ചാം പാതിര ഉൾപ്പെടെയുള്ള ചിത്രങ്ങൾ കടന്ന് ന്നാ താൻ കേസ്
കൊട് എന്ന ചിത്രം വരെ എത്തി നിൽക്കുകയാണ്.
കരിയറിൽ പല ഉയർച്ച താഴ്ചകളിലൂടെയും കടന്നു പോയിട്ടാണ് കുഞ്ചാക്കോ ബോബൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഇന്നുള്ള മുൻനിര താരങ്ങളിൽ ആരും തന്നെ നേരിടാത്ത പ്രതിസന്ധി കരിയറിൽ നാടൻ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ പിന്നീടുള്ള തിരിച്ചുവരവ് മലയാള സിനിമയുടെ ഗതി മാറ്റത്തിൽ തന്നെ നിർണായക സാന്നിധ്യമായി കൊണ്ടുള്ള തിരിച്ചുവരവാണ്. വിവിധ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഒരു കാര്യത്തിൽ മാത്രം നടന് ഒരു മാറ്റവും വന്നിട്ടില്ല. അന്നും ഇന്നും മലയാള സിനിമയിലെ സൗമ്യ മുഖമായാണ് നടൻ അറിയപ്പെടുന്നത്. സഹപ്രവർത്തകർക്ക് പോലും ചാക്കോച്ചനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ്.

അഭിമുഖങ്ങളിൽ പോലും നടന്റെ ഈ ഗുണം പ്രേക്ഷകർക്ക് മനസിലാകും. മലയാളത്തിലെ ഹേറ്റേർസില്ലാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ചാക്കോച്ചൻ. എവിടെയും ജനുവിനായി നിൽക്കുന്ന മാന്യത വിടാത്ത നടൻ ഇപ്പോഴിതാ, തന്നിക്ക് ആ ഗുണങ്ങൾ ലഭിച്ചത് അമ്മയിൽ നിന്നാണെന്ന് പറയുകയാണ്.

ഏറ്റവും പുതിയ ചിത്രമായ അറിയിപ്പിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. മാന്യത കാണിക്കാൻ ഒരുപാട് ക്ഷമ വേണ്ടി വരില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. നടന്റെ വാക്കുകൾ ഇങ്ങനെ.’അത് ഓരോരുത്തരുടെ മനോഭാവം അനുസരിച്ച് ഇരിക്കും. ഞാൻ ഒരുപാട് ആളുകളെ കണ്ടിട്ടുള്ള ആളാണ്. പല ജീവിത സാഹചര്യങ്ങളിൽ ഉള്ള ആളുകളെ കണ്ടിട്ടുണ്ട്. പല ജീവിത സാഹചര്യങ്ങളും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പലരും പതറിപ്പോവുമായും ജീവിതത്തിൽ നിരാശപ്പെട്ട്, ജീവിതം തന്നെ വേണ്ടെന്ന് വയ്ക്കുന്ന, അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരെ നേരിട്ടും അല്ലാതെയും കണ്ടിട്ടുള്ള ആളാണ് ഞാൻ.ഇതിനെ ഒക്കെ അതിജീവിക്കുന്ന ഒരാൾ. അതിനെയൊകെ ചിരിച്ച മുഖത്തോടെ നേരിടുന്ന ഒരാൾ നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ അത് ഒരു എക്‌സാമ്പിൾ ആക്കിയെടുത്ത് നമ്മുക്ക് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും.

എന്റെ അമ്മ, ആ രീതിയിൽ അമ്മ എനിക്ക് റോൾ മോഡലാണ്. അത് തന്നെയാണ് 90 ശതമാനം എന്റെ സ്വഭാവത്തിലും ഉള്ളത്. എന്റെ അമ്മ അങ്ങനെ ഒരു സ്ത്രീയാണെന്ന് എനിക്ക് അറിയാം. ആ മാന്യതയുടെ ഒരു അംശമാകും എനിക്ക് കിട്ടിയിട്ടുണ്ടാവുക,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ചിത്രം തിയേറ്റർ റിലീസ് ഉണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ, ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് അറിയിപ്പ്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭയാണ് നായിക. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

AJILI ANNAJOHN :