ഞാൻ ആരോടും കണക്ക് ചോദിക്കാൻ പോകുന്നില്ല – കുഞ്ചാക്കോ ബോബൻ മനസ് തുറക്കുന്നു

22 വർഷമായി കുഞ്ചാക്കോ ബോബൻ സിനിമയിൽ എത്തിയിട്ട് .ഒരുപാട് നല്ല കാര്യങ്ങളും മോശം കാര്യങ്ങളും കുഞ്ചാക്കോ ബോബന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി. ജീവിതത്തെപ്പറ്റി കുഞ്ചാക്കോ ബോബന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്.

”പ്രേക്ഷകരാണ് എന്നെ വളര്‍ത്തിയത്‌. അവര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവര്‍ക്ക് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ് എന്ന് വിശ്വസിക്കുന്നു. സിനിമയ്ക്ക് എന്നെ ആവശ്യമില്ല എന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് സിനിമയെ ആവശ്യമുണ്ട്. അതുകൊണ്ട് അനിവാര്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍ക്ക് ഞാനും തയ്യാറാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഞാന്‍ അധ്വാനിക്കാന്‍ തയ്യാറാണ്. പിന്നെ കുറച്ചു ഭാഗ്യം കൂടി വേണം. നമ്മളേക്കാള്‍ കഴിവുണ്ടായിട്ടു പോലും പലര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. ‘

സിനിമയില്‍ തന്നെ ദ്രോഹിച്ചവരോട് ദേഷ്യമില്ലെന്നും ആരോടും കണക്കു ചോദിക്കാനില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു ‘മറ്റൊരാള്‍ നശിച്ച് നമ്മള്‍ നന്നാവുന്നതില്‍ അര്‍ഥമില്ല. അങ്ങനെ ഒരാള്‍ ചിന്തിക്കുന്നുവെങ്കില്‍ അത് അയാളുടെ കുഴപ്പം’- കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

kunckacko boban about his life

Sruthi S :