ആസിഫ് അലിയുടെ കൂമൻ കണ്ടവർ വെറും ഒന്നര ലക്ഷം രൂപ മുടക്കി എടുത്ത അതെ കഥ പറയുന്ന ഈ സിനിമ കൂടെ കണ്ടു നോക്കണം!

അധികംപേരൊന്നും കേട്ടിരിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു ചെറു സിനിമ ഈ അടുത്തകാലത്ത്‌ റിലീസ് ആയി .കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സുധീഷ് മോഹൻ ചെയ്ത് കഹിയേഴ്സ് ഡു സിനിമയുടെ ബാനറിൽ കഹിയേഴ്സ് ഡു സിനിമ നിർമിച്ച സിനിമയാണ് ജോഷ്വാ മോശയുടെ പിൻഗാമി. ഒന്നര ലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂർ സിനിമ. പരിമിതമായ ബജറ്റിൽ സിനിമ പൂർത്തിയാക്കുക എന്ന ലക്ഷ്യം ആയിരുന്നു അണിയറ പ്രവർത്തകർക്കുണ്ടായിരുന്നത്. സിനിമയെന്ന മോഹത്തോടൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനം കൂടിയാണ് ഈ സിനിമ.

ഫസ്റ്റ് ഷോസ് എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലാണ് ഈ സിനിമ ഇറങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്റെ പ്രശ്നങ്ങൾ ചിലയിടങ്ങളിൽ ഉണ്ട്. അഭിനേതാക്കളുടെ പരിചയക്കുറവും പ്രതിഭാ ദാരിദ്ര്യവും ഒക്കെയുണ്ടെങ്കിലും ഇതിലെ കഥ , പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്ര മനോഹരമായിട്ടാണ് പറഞ്ഞു പോയിരിക്കുന്നത്. പ്രത്യേകിച്ച് അതിന്റെ ഫസ്റ്റ് ഹാഫ്. മാത്രമല്ല അത്യാവശ്യം വിശ്വസനീയമായ രീതിയിലാണ് അതിലെ കഥ അവസാനിപ്പിച്ചിരിക്കുന്നതും.

ആ സിനിമ ഇറങ്ങിയപ്പോൾ ഇങ്ങനെയൊക്കെ ശരിക്കും നടക്കുമോ എന്നുള്ള സംശയം പലരും പ്രകടിപ്പിച്ചിരുന്നു. പക്ഷെ സിനിമ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമയെ കുറിച്ച് മികച്ച അഭിപ്രായം വന്നു . കൂമന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിന്റെ ചെലവിന്റെ ഒരംശം മാത്രം മുടക്കി ചിത്രീകരിച്ച ഈ സിനിമയെകുറിച്ച് ഒരുപാട് റിവ്യൂസ് വരുന്നു.

കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും നിർമിച്ചിരിക്കുന്നസിനിമയാണ് കൂമൻ.

READ MORE


കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും അയാളുടെ കർക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കഥ. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള
നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് കൂമൻ എന്ന സിനിമയുടെ കഥാഗതി.

ബിഗ് ബജറ്റ് സിനിമകൾ ഇറങ്ങുമ്പോളുള്ള മോഹന വാഗ്ദാനങ്ങളെക്കാൾ എന്തോ ഒന്ന് ജോഷ്വായുടെ മോശയുടെ പിൻഗാമിയിലുണ്ട്. അത്കൊണ്ട് തന്നെ തന്നെ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

AJILI ANNAJOHN :