നിങ്ങൾക്കുമാകാം കോടീശ്വരൻ ഇനി മഴവിൽ മനോരമയിൽ;പങ്കെടുക്കാനുള്ള ആദ്യചോദ്യം ഇന്ന്!

ക്വിസ് റിയാലിറ്റി ഷോയായ നിങ്ങൾക്കുമാകാം കോടീശ്വരൻ പുതിയ സീസൺ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു. ഓഡിഷനില്‍ പങ്കെടുക്കാനുള്ള ആദ്യചോദ്യം ഇന്ന് രാത്രി ഒന്‍പതുമണിക്ക് ചാനൽ വഴി പ്രേക്ഷകർക്ക് മുന്നിലെത്തും.നടനും എംപിയുമായ സുരേഷ്ഗോപിയാണ് അവതാരകനായി എത്തുന്നത്.അതും വ്യത്യസ്തമായ രീതിയിലായിരിക്കും.തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ ഏഴുചോദ്യങ്ങള്‍ വഴി ഓഡിഷനില്‍ പങ്കെടുക്കാന്‍ ഏഴ് അവസരങ്ങളുണ്ടാകും.

ലോകമെമ്പാടും ആഘോഷമാക്കിയ റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു നിങ്ങൾക്കുമാകാം കോടീശ്വരൻ.എന്നാൽ മഴവിൽ മനോരമയിൽ പുതിയ രൂപത്തിലും ഭാവത്തിലുമാണ് പരിപാടി എത്തുന്നത്.അതുകൊണ്ടുതന്നെ പ്രേക്ഷകർക്കു കൂടുതൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.
ഉത്തരങ്ങള്‍ എസ്എംഎസ് വഴിയും മനോരമമാക്സ് ആപ്പിലൂടെയും രേഖപ്പെടുത്തി പ്രേക്ഷകര്‍ക്ക് ഓഡിഷന്റെ ഭാഗമാകാം.
റിയാലിറ്റി ഷോ കാണുന്ന പ്രേക്ഷകര്‍ക്ക് മനോരമമാക്സ് ആപ്പിലൂടെ പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങള്‍ നേടാ.എപ്പിസോഡിന്റെ സംപ്രേഷണസമയം പ്രേക്ഷകര്‍ക്ക് ഉത്തരങ്ങള്‍ രേഖപ്പെടുത്തി സമ്മാനം നേടാനുള്ള അവസരവും ഇതാദ്യമായാണ്. ചാനലില്‍ ഓരോ ദിവസവും അവതരിപ്പിക്കുന്ന ചോദ്യങ്ങള്‍ അടുത്തദിവസം ദിവസം.മലയാള മനോരമ ദിനപത്രത്തിലും പ്രസിദ്ധീകരിക്കും. മലയാളി കുടുംബസദസുകളുടെ അറിവിനും ആഘോഷത്തിനുമായി. ഞാന്‍ കോടീശ്വരന്‍ ഉടന്‍ എത്തും.

koodeswaran new season started in mazhavil manaorama

Sruthi S :