ജയസൂര്യയുടെ നായികയായി ബോളിവുഡ് താരം!

ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയാകുന്നത് ബോളിവുഡ് താരമായ അദിതി റാവുവാണ്.13 വര്‍ഷത്തിനു ശേഷമാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യ ചിത്രത്തിൽ സൂഫിയായി എത്തുന്നു. അതേസമയം അദിതി റാവു സുജാതയായി എത്തുന്നു.

മമ്മൂട്ടിയുടെ കുടെയാണ് അദിതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്.മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായ പ്രചാപതിയിലൂടെയായിരുന്നു അത് .ബോളിവുഡ്, തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തിരക്കേറിയ നടിയുടെ ആദ്യ മലയാള ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് മണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ , ചെക്ക ചെവന്ത വാനം എന്നീ ചിത്രങ്ങളിൽ അദിതി റാവു നായികയായി.

വലിയ ഇടവേളയ്ക് ശേഷമാണ് താരം വീണ്ടും ഒരു മലയാള സിനിമയിലേക്കു കാലെടുത്തുവെക്കുന്നത്.അതും മലയാള മുൻനിര താരങ്ങളിൽ ഒരാളായ ജയസൂര്യയോടൊപ്പം.ഷാനവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നദീതീരത്തെ ഒരു പളളിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമ പറയുന്നത്. ഫ്രൈഡേ ഫിലിംസ് ഇതുവരെ നിര്‍മിച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായേക്കാം ഇത് എന്ന ശുഭ പ്രതീക്ഷയോടെയാണ് നിര്‍മ്മാണക്കമ്പനി ഈ ചിത്രത്തെ നോക്കിക്കാണുന്നത്.ജാതീയത ചര്‍ച്ചയായ കരി എന്ന ചിത്രമായിരുന്നു ഷാനവാസിൻ്റെ ആദ്യ ചിത്രം. എന്നാൽ മലയാളികളുടെ ഇഷ്ടതാരതോടൊപ്പം ഒരു ബോളിവുഡ് നടി അഭിനയിക്കാനെത്തുന്നത് മലയാളികൾക്കും പ്രതീക്ഷ നൽകുന്നു.

aditi rao’s new film with jayasurya in malayalam

Sruthi S :