സുരേഷ് ഗോപി എല്ലാവരിൽ നിന്നും വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്; കൊല്ലം തുളസി

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് കൊല്ലം തുളസി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി.

പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ചെയ്യുന്ന ചാരിറ്റിയെ കുറിച്ചും അവരുടെ രീതിയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
നടി നടൻമാർ എന്ന് പറഞ്ഞാൽ നായക നിരയിലുള്ളവർ കഴിഞ്ഞാൽ രണ്ടാമത് വരുന്ന ഒരു വിഭാഗമുണ്ട്. മെയിൻ വില്ലന്മാർ. അത് കഴിഞ്ഞ് മൂന്നാമത്തെ ഒരു സ്ഥാനമുണ്ട്. എന്റെയൊക്കെ സ്ഥാനം. ഞാനൊക്കെ മൂന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ്. ആദ്യ സ്ഥാനം എന്നൊക്കെ പറഞ്ഞാൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി അവരൊക്കെ.

രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാർ അങ്ങനെയുള്ളവർ. പിന്നെ മൂന്നാമത് വരുന്നതാണ് ഞങ്ങളെ പോലുള്ള കുറെ ഡൂക്ലിസ്. പിന്നെ കുറെ വേറെ ഡുക്ളീസ്. ഈ വലിയ താരങ്ങളൊക്കെ ലക്ഷങ്ങളും കൊടികളും ഒക്കെ വാങ്ങിക്കും. രണ്ടാമത്തവർക്ക് ലക്ഷങ്ങളെ ഉള്ളു. ചെറിയ ലക്ഷങ്ങൾ. പിന്നെയുള്ളവർ പതിനായിരവും അമ്പതിനായിരവും ഒക്കെ വാങ്ങുന്ന സാധാരണ താരങ്ങളാണ്. അവർക്ക് നിത്യ ചെലവിനെ അത് തികയൂ.

അപ്പോൾ സിനിമയിൽ ഉള്ള എല്ലാവരും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യണം എന്ന് പറഞ്ഞാൽ അത് അസൗകര്യമാണ്. മറ്റുള്ളവരെ സഹായിക്കുക അവരുടെ വേദനയിൽ പങ്കുചേരുക. അങ്ങനെയുള്ള കൾച്ചർ ഇല്ലാത്തവൻ ഏത് വലിയ സൂപ്പർ സ്റ്റാറായാലും ആർക്കും ഒന്നും കൊടുക്കില്ല.

നമ്മുടെ മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്നവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ടറിയാം. മമ്മൂട്ടിയൊക്കെ ഇതിന് ലക്ഷങ്ങൾ വാരി എറിയുന്ന ആളാണ്.

മോഹൻലാലും അങ്ങനെയാണ്. കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്.

അത് നല്ലതാണെന്നും ഞാൻ കരുതുന്നു. അങ്ങനെയുള്ള സിനിമാക്കാർ മറ്റുള്ളവർക്ക് മാതൃകയാവാൻ അത് പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികൾ പറയുമെങ്കിലും മറ്റുള്ളവർക്ക് പ്രചോദനമാകാൻ അത് വേണം. അത് നല്ലതാണ്. ദിലീപ് പലതും ചെയ്യാറുണ്ട്. ഒന്നും പറയില്ല. ജയറാമും ഉണ്ടെന്നാണ് അറിവ്.

സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോൾ അത് മറ്റുള്ളവർക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വെള്ളപ്പൊക്ക സമയത്ത് ടോവിനോയോക്കെ ഇറങ്ങി സഹായിച്ചത് ഒക്കെ വലിയ കാര്യമാണ്,’ കൊല്ലം തുളസി പറഞ്ഞു.

നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലൂടെയാണ് കൊല്ലം തുളസി സിനിമയിലേക്ക് എത്തുന്നത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കൊല്ലം തുളസി. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷ്ണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. ധാരാളം സീരിയലുകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.

AJILI ANNAJOHN :