ആരാരും കാണാതെ കിനാവള്ളിയിലെ ആദ്യ ഗാനം ഇന്നെത്തും……

ആരാരും കാണാതെ കിനാവള്ളിയിലെ ആദ്യ ഗാനം ഇന്നെത്തും……

സുഗിത് സംവിധാനം ചെയ്യുന്ന കിനാവള്ളിയിലെ ആദ്യം ഗാനം ഇന്ന് പുറത്തിറങ്ങും. ചിത്രത്തിലെ ആരാരും കാണാതെ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. ചായ കൊണ്ടുവരുന്ന ആള്‍ മുതല്‍ സംവിധായകന്‍ വരെ അണിനിരക്കുന്ന നമ്മുടെ കുട്ടിക്കാലത്തെ കെട്ടുകഥകളെ കൂട്ടിചേര്‍ത്ത് മായാജാലം തീര്‍ക്കുന്ന തീര്‍ത്തും വൈവിധ്യമാര്‍ന്ന ഒരു പാട്ടുമായാണ് കിനാവള്ളി എത്തുന്നത്. ക്ലീഷേകളില്ലാത്ത ഒരു ഹൊറര്‍ ചിത്രം ഈ പാട്ടിലൂടെ സുഗീത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. അടുത്ത സുഹൃത്തുക്കളായ ആറു പേരെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറു പേരും പുതുമുഖങ്ങളാണ്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റും ലഭിച്ചിട്ടുണ്ട്.


കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് നിര്‍മ്മാണം. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വതാണ് സംഗീതം. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും ഡാനി മുനരിസ് കലാസംവിധാനവും നിര്‍വ്വഹിക്കും. കൊച്ചി, കുമളി, പീരുമേട്, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Kinavalli video song will release today

Farsana Jaleel :