CET യിൽ അതിഥികളായെത്തി കിനാവള്ളി ടീം !! വിദ്യാർത്ഥികളെ കയ്യിലെടുത്ത് ആഘോഷങ്ങളിൽ പങ്കാളികളായി….

CET യിൽ അതിഥികളായെത്തി കിനാവള്ളി ടീം !! വിദ്യാർത്ഥികളെ കയ്യിലെടുത്ത് ആഘോഷങ്ങളിൽ പങ്കാളികളായി….

സുഗീത് സംവിധാനം ചെയ്‌ത കിനാവള്ളി തിയ്യേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം യുവാക്കൾക്ക് പുറമെ പ്രേക്ഷകരെയും തിയ്യേറ്ററിലെത്തിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അതിഥികളായെത്തിയ കിനാവള്ളി ടീം വിദ്യാർത്ഥികളെ കയ്യിലെടുക്കുകയും ചെയ്‌തു.

2018-19 അദ്ധ്യയന വർഷത്തെ CET യുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നവാഗതർക്കായി സംഘടിപ്പിച്ച വെൽക്കം പാർട്ടി കിനാവള്ളി സിനിമയിലെ അഭിനേതാക്കൾ കൂടുതൽ മനോഹരമാക്കി. അഭിനേതാക്കൾ എന്ന പരിവേഷം മാറ്റിവച്ചു വിദ്യാർത്ഥികളിൽ ഒരാളായി നിന്നുകൊണ്ട് പരിപാടിയുടെ മാറ്റ് കൂട്ടുകയായിരുന്നു അവർ ചെയ്‌തത്‌.

മലയാളത്തിലെ ആദ്യത്തെ ഹൊറർ – കോമഡി – ത്രില്ലെർ വിഭാഗത്തിൽ പെട്ട ചിത്രമാണ് കിനാവള്ളി. വളരെ നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

Kinavalli team in CET, Trivandrum

Abhishek G S :