‘ കി കി ‘ ചലഞ്ചുമായി മോഹൻലാലും മമ്മൂട്ടിയും ..!!!

‘ കി കി ‘ ചലഞ്ചുമായി മോഹൻലാലും മമ്മൂട്ടിയും ..!!!

‘ കി കി ‘ തരംഗം കേരളമൊട്ടാകെ പടർന്നിരിക്കുകയാണ്. കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇൻ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് കി കി ചലഞ്ചിനായി ഉപയോഗിക്കുന്നത് . ഓടുന്ന കാറിൽ ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും, വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്.ലോകമാകെയുള്ള ‘കീകി’ ആസ്വാദകർ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു.

നിരവധി മലയാളി നടിമാർക്ക് പിന്നാലെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കി കി ചലഞ്ച് തരംഗമാകുകയാണ്. ഇരുവരും ചേർന്നഭിനയിച്ച ഒരു ചിത്രത്തിലെ ഗാനരംഗത്ത് കി കി ഗാനം ചേർത്തിരിക്കുന്നു. വളരെ രസകരമായ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

ki ki challenge by mammootty and mohanlal

Sruthi S :