ഞാൻ അനാഥയായ പോലെ തോന്നുന്നു – ഖുശ്‌ബു

ഞാൻ അനാഥയായ പോലെ തോന്നുന്നു – ഖുശ്‌ബു

കരുണാനിധിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ധാരാളം പ്രമുഖർ രംഗത്തെത്തി. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകയായ ഡി എം കെയുടെ മുൻ പ്രവർത്തക ഖുശ്ബുവും അനുശോചനം അറിയിച്ചു. തമിഴ് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്നും താന്‍ അനാഥയായത് പോലെ തോന്നുന്നുവെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

‘കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ്‌നാട് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവയ്ക്കപ്പെട്ട പേര് . അവസാന ശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. കലൈഞ്ജര്‍ അനശ്വരനാണ്..’ഖുശ്ബു കുറിച്ചു

താന്‍ ഡി.എം.കെയില്‍ ചേര്‍ന്ന ദിവസം കരുണാനിധിക്കൊപ്പം പകര്‍ത്തിയ ചിത്രവും അവസാനമായി കരുണാനിധിയെ സന്ദര്‍ശിച്ച അന്ന് പകര്‍ത്തിയ ചിത്രവും ഖുശ്ബു പങ്കുവച്ചിട്ടുണ്ട്.’ഏതാണ്ട് ഒരു മാസം മുന്‍പ് അദ്ദേഹത്തോടൊപ്പം എടുത്ത അവസാനത്തെ ചിത്രമാണ് ഇത്. ഈ വലിയ നേതാവിനെ അവസാനമായി കാണുകയാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പ. കരുണാനിധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഖുശ്ബു കുറിച്ചു.

khushboo about karunanidhi

Sruthi S :