ട്രോളുകളിലൂടെ ബോധവത്കരണം നടത്തി കേരള പോലീസ് !! പോസ്റ്റുകളെല്ലാം വൈറൽ…

ട്രോളുകളിലൂടെ ബോധവത്കരണം നടത്തി കേരള പോലീസ് !! പോസ്റ്റുകളെല്ലാം വൈറൽ…

പോലീസ്, ഇപ്പോഴും ചിലക്കെല്ലാം ഈ പേര് കേൾക്കുമ്പോൾ പേടിയാണ്. കയ്യിൽ കിട്ടിയാൽ ഇടിക്കുന്ന, വെറുതെ ചീത്ത പറയുന്ന കുറെ ആൾക്കാരാണ് ഇപ്പോഴും പോലീസിലുള്ളത് എന്ന തെറ്റിദ്ധാരണയാണ് പലർക്കും ഇപ്പോഴുമുള്ളത്. എന്നാൽ കഥയാകെ മാറിയിരിക്കുന്നു. പണ്ടത്തെ പോലെ ഇടിച്ചു പഠിപ്പിക്കുന്ന പരിപാടിയൊന്നും ഇപ്പോഴില്ല. ആകെ ട്രോള് മയമാണ് കേരളം പോലീസിന്റെ പേജിൽ. ചിരിയിലൂടെ ബോധവത്കരണം നടത്തുന്ന പുത്തൻ രീതി.

കുറ്റകൃത്യങ്ങളെ പറ്റിയുള്ള ബോധവത്കരണവും മറ്റും കേരളം പോലീസ് ഇപ്പോൾ ട്രോള് രൂപത്തിലാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. കേരളം പോലീസിന്റെ ഒഫീഷ്യൽ ഫസ്ബുക്ക് പേജിന് അഞ്ചര ലക്ഷത്തോളം ലൈക്കുമുണ്ട്.

പണ്ട് പേജിന് റീച് വാലേ കുറവായിരുന്നെന്നും, ഇങ്ങനെ ഒരു ഡെഡിക്കേറ്റഡ് സൈബർ വിങ് ഫോം ചെയ്‌തതിന്‌ ശേഷം ആളുകൾഎൽഎം നല്ല താല്പര്യത്തെ കാണിക്കുന്നുണ്ടെന്നും അധികാരികൾ പറയുന്നു. പരാതികളും നിർദ്ദേശങ്ങളും അഭിനന്ദനങ്ങളുമെല്ലാം ഇപ്പോൾ പേജിൽ കമെന്റുകളായി വരുന്നുമുണ്ട്.

Kerala Police trolls

Abhishek G S :