അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് വാഴ്ത്തുന്നു…… സ്വര്‍ണ നാണയം വിതരണം ചെയ്ത് കീര്‍ത്തി സുരേഷ്

അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് വാഴ്ത്തുന്നു…… സ്വര്‍ണ നാണയം വിതരണം ചെയ്ത് കീര്‍ത്തി സുരേഷ്

കരിയറിന്റെ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് തെന്നിന്ത്യയില്‍ സൂപ്പര്‍ നായികയായി മാറികൊണ്ടിരിക്കുന്ന നടി കീര്‍ത്തി സുരേഷ്. പിന്നീട് തന്റെ സ്വയ പ്രയത്‌നത്താല്‍ കീര്‍ത്തി ഉയരങ്ങളിലേയ്ക്ക് പറന്നുയര്‍ന്നു. കരിയറിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് കീര്‍ത്തി.

തമിഴിലും തെലുങ്കിലും ഇപ്പോള്‍ കീര്‍ത്തിക്ക് കൈനിറയെ പ്രോജക്ടുകളാണ്. വിക്രം നായകനാകുന്ന സാമി 2, വിജയ് മുരുകദോസ് ചിത്രം. ഇവയൊക്കെയാണ് കീര്‍ത്തിയുടെ പുതിയ പ്രോജക്ടുകള്‍.

സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടിയിലൂടെ കീര്‍ത്തിയ്ക്ക് ആരാധകര്‍ വര്‍ദ്ധിക്കുകയായിരുന്നു. നടിയെ ഒന്ന് നേരിട്ട് കാണാനും സെല്‍ഫി എടുക്കാനും ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് കീര്‍ത്തിയെ വിമര്‍ശിച്ചവരും പരിഹസിച്ചവരും ഇപ്പോള്‍ കീര്‍ത്തിയെ പ്രശംസിക്കുകയാണ്.

മഹാനടി സിനിമയുടെ ഷൂട്ടിങ് അവസാന ദിവസം അണിയറ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസം തമിഴ് സൂപ്പര്‍താരങ്ങള്‍ സെറ്റിലുളളവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി കൊടുക്കുന്നത് പതിവാണ്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് കീര്‍ത്തി.


വിശാല്‍ നായകനായ സണ്ടകോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനം കീര്‍ത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ 150 ഓളം പേര്‍ക്കാണ് നടി ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ നടി സമ്മാനമായി നല്‍കിയത്. സെറ്റിലെ കീര്‍ത്തിയുടെ ഡെഡിക്കേഷനും ആത്മാര്‍ത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. കീര്‍ത്തിക്ക് വേണ്ടി അവര്‍ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു കീര്‍ത്തി സ്വര്‍ണ നാണയം നല്‍കി സഹപ്രവര്‍ത്തകരെ ഞെട്ടിച്ചത്.

Keerthi Suresh distributes gold coin

Farsana Jaleel :