നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. പ്രമുഖ വ്യവസായിയാണ് വരൻ. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വരനെ കുറിച്ചും വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കും. അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയിരിക്കുമെന്നുമാണ് റിപ്പോർട്ട്

മേനകയുടെ മകളായ കീർത്തി തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയ താരമാണ്. ബാലതാരമായി എത്തി കുറച്ച് സിനിമകളിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരമായ കീര്‍ത്തി തന്റെ സങ്കല്‍പ്പത്തിലെ വരനെക്കുരിച്ചു തുറന്നു പറയുന്നു.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഭാവി വരനായി ഈ നടനെപ്പോലെയുള്ള ആൾ മതിയെന്ന് കീർത്തി പറഞ്ഞിരുന്നു

തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പത്തിലുള്ളത് എന്നായിരുന്നു ചോദ്യം. വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്ബു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി അവതാരകന്‍ നല്‍കിയത്.’ ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം ‘ ഒട്ടും ആലോചിക്കാതെ കീര്‍ത്തിയുടെ മറുപടിയെത്തി.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് കീർത്തി രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

keerthi suresh

Noora T Noora T :