ശരീരം ഗുരുദക്ഷിണയായി ചോദിച്ച സംവിധായകൻ; ഇപ്പോൾ മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം വിക്രം…. മറുപടിയുമായി കസ്തൂരി വീണ്ടും !

തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിനെതിരെ പ്രതിഷേധവുമായി നടി കസ്തൂരി. സാമി 2 വിന്റെ ടീസറിനെ പരിഹസിച്ചാണ് നടി പറഞ്ഞത്. തമിഴ് മസാല പടങ്ങളെ ട്രോളുന്ന തരത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആ കളയാക്കലില്‍ വിക്രമിന്റെ സാമിയും ഉള്‍പ്പെടുമെന്നാണ് കസ്തൂരി പറയുന്നത്.

വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകര്‍ കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്ന് കസ്തൂരിയോട് ചോദിച്ചു.ശശികാന്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം 2 എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സില്‍ കസ്തൂരി അഭിനയിക്കുന്നുണ്ട്.

കിളവിയായിട്ടും ഐറ്റം ഡാൻസ് കളിക്കാൻ നിങ്ങൾക്കു നാണമില്ലേ എന്നായിരുന്നു കസ്തുരിയോട് വിക്രം ആരാധകരുടെ ചോദ്യം. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തൂടായെന്നായിരുന്നു, വിമർശകർക്കുള്ള കസ്തൂരിയുടെ മറുപടി. കസ്തുരിയുടെ പുതിയ ചിത്രത്തെ സമൂഹമാധ്യമങ്ങളിലും തീയറ്ററിലും നിലം തൊടിക്കില്ലെന്നും വിക്രം ആരാധകർ മറുപടിയായി എത്തി. കസ്തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാസ്റ്റിങ് കൗച്ച് വിവാദത്തിൽ വിമർശന ശരമേറ്റു നിൽക്കുമ്പോഴാണ് കസ്തൂരിയെ തേടി വീണ്ടും വിവാദം എത്തുന്നത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിൽ ഗുരുദക്ഷിണയായി സംവിധായകൻ ശരീരം ചോദിച്ചുവെന്ന കസ്തൂരിയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുത്തച്ഛന്റെ പ്രായമുളള സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിലേയ്ക്ക് ശരീരം പങ്കിടാൻ ക്ഷണിച്ചുവെന്നും അയാളുടെ പ്രായം ഓർത്ത് കൂടുതൽ ഒന്നും താൻ പറയുന്നില്ലെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു.

Noora T Noora T :