ശ്രുതി ഹരിഹരന്റെ ലൈംഗീകാരോപണ പരാതിയിൽ അർജുനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ശ്രുതി ഹരിഹരന്റെ ലൈംഗീകാരോപണ പരാതിയിൽ അർജുനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

തമിഴ് സിനിമ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു നടൻ അർജുൻ സർജെക്കെതിരെയുള്ള ലൈംഗീക ആരോപണം. നടി ശ്രുതി ഹരിഹരന്റെ പരാതിയിൽ ഇപ്പോൾ അർജുൻ അറസ്റ്റ് ചെയ്യേണ്ടന്നാണ് ഹൈ കോടതി നിലപാട് . നവംബര്‍ 14നാണ് കേസിലെ അടുത്ത വാദം. അതിനു മുന്‍പ് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.

മൂന്നു വര്‍ഷം മുന്‍പ് നിബുണന്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെ മോശമായി പെരുമാറിയെന്നാണ് ശ്രുതിയുടെ ആരോപണം. സംഭവം നടന്നത് മൂന്നു വര്‍ഷം മുന്‍പാണെന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാതെ അറസ്റ്റ് വേണ്ടെന്ന് ജഡ്ജി ഉത്തരവിട്ടത്. എന്നാല്‍ കേസ് റദ്ധാക്കരുതെന്നും അന്വേഷണം തുടരണമെന്നും പറഞ്ഞിട്ടുണ്ട്.

ഒരു റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്നിട്ടും അര്‍ജുന്‍ മുതുകില്‍ അനുവാദമില്ലാതെ തഴുകിയെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അടുത്തിടപഴകുന്ന സീനുകള്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അര്‍ജുന്‍ തന്നെ മാറ്റിയെഴുതിക്കുകയുമായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു.

അര്‍ജുനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ശ്രുതി കേസ് നല്‍കുകയായിരുന്നു. പിന്നാലെ നടിക്കെതിരെ അഞ്ചു കോടിയുടെ മാനനഷ്ടകേസ് അര്‍ജുനും നല്‍കി. കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Karnataka high court asks police not to arrest arjun sarja

Sruthi S :