ആദ്യം തള്ളിപ്പറഞ്ഞു; ഇപ്പോൾ കരീനയുടെ വക സാറക്ക് പാർട്ടി !! എന്താണ് കരീനയുടെ മനസ്സിൽ ?!

ആദ്യം തള്ളിപ്പറഞ്ഞു; ഇപ്പോൾ കരീനയുടെ വക സാറക്ക് പാർട്ടി !! എന്താണ് കരീനയുടെ മനസ്സിൽ ?!

സാറ അലിഖാന്റെ അരങ്ങേറ്റ ചിത്രം കേദാർനാഥ് ഡിസംബർ ഏഴിന് റിലീസ് ചെയ്തിരുന്നു. വളരെ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ സിനിമയില്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എല്ലാവരുടെയും  അഭിപ്രായം. അതോടെ നടി കരീന കപൂര്‍ ഒരു പാര്‍ട്ടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെയ്ഫ്  അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. സാറയുടെ അമ്മയാവാൻ തനിക്ക് കഴിയില്ലെന്നും അത്രക്ക് നന്നായാണ് അമൃത അവരെ വളർത്തിയതെന്നും കരീന കപൂർ നേരത്തെ പറഞ്ഞത് വിവിവാദമായിരുന്നു. ഇന്നിപ്പോൾ ചിത്രത്തിന്റെ വിജയം ഒരുമിച്ച് ആഘോഷിക്കാനാണ് എല്ലാവരുടെയും തീരുമാനം.

ചിത്രത്തിന്റെ ലോഞ്ചിൽ കരീനയിൽ നിന്നും പഠിക്കാനുള്ളത്  എന്താണെന്നു ചോദിച്ചപ്പോൾ  തൊഴിലിൽ കരീനയുടെ ആത്മാർത്ഥതയാണ് താൻ പഠിക്കാനാഗ്രഹിക്കുന്നതെന്നും സാറ നേരത്തെ പറഞ്ഞിരുന്നു.

സുശാന്ത് സിങ് രാജ്പുടും സാറ അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന പ്രണയചിത്രമാണ് കേദാർനാഥ്

Kareena’s party for sarah

HariPriya PB :