‘ഡോക്ടറോട് ഒരു കാര്യം മാത്രമേ ഞാൻ പറഞ്ഞുള്ളു, എന്റെ ശബ്ദം ഒരു ആണിന്റേതാക്കണം .” – വെളിപ്പെടുത്തലുമായി കരൺ ജോഹർ

‘ഡോക്ടറോട് ഒരു കാര്യം മാത്രമേ ഞാൻ പറഞ്ഞുള്ളു, എന്റെ ശബ്ദം ഒരു ആണിന്റേതാക്കണം .” – വെളിപ്പെടുത്തലുമായി കരൺ ജോഹർ

ബോളിവുഡ് സിനിമയിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ .കിരണിന്റെ സിനിമകൾ ഉണ്ടാക്കുന്ന തരംഗങ്ങൾ ചെറുതല്ല. താൻ ചെറുപ്പത്തിൽ സ്ത്രീകളെപ്പോലെ ആയിരുന്നുവെന്നു തുറന്നു പറയുകയാണ് കരൺ ജോഹറിപ്പോൾ .
ചെറുപ്പകാലത്ത് പെണ്ണിനോട് സാമ്യമുള്ള നടത്തവും ശബ്ദവും കാരണം താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

‘പെണ്ണിനോട് സാമ്യമുള്ള ശബ്ദവും, നടത്തവും കാരണം ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. ഓടുമ്പോഴും നടക്കുമ്പോഴും എന്നെ നോക്കി എല്ലാവരും കളിയാക്കും. എനിക്ക് അവര്‍ അന്ന് നല്‍കിയ പേര് പാന്‍സി എന്നായിരുന്നു. എന്നോട് സംസാരിക്കുന്ന എല്ലാവരും എന്നോട് ചോദിക്കും നിന്റെ ശബ്ദം പെണ്ണിനെ പോലെയാണല്ലോയെന്ന്. ഒരു ആയിരം വട്ടമെങ്കിലും ഞാനിത് കേട്ടിട്ടുണ്ടാവും. ഇത് കേട്ട് മടുത്ത ഞാന്‍ എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ സ്പീച്ച് തെറാപ്പിസിന്റെ പക്കല്‍ ചികിത്സയ്ക്കായി പോയി. ‘

‘ഡോക്ടറോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു, എന്റെ ശബ്ദം ഒരു ആണിന്റേതാക്കണം . അദ്ദേഹം എനിക്ക് ശബ്ദം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ വ്യായാമങ്ങള്‍ പറഞ്ഞു തന്നു. മൂന്നു വര്‍ഷം നീണ്ടു നിന്ന ആ ചികിത്സ ഭീകരമായിരുന്നു. ട്യൂഷന്‍ ക്ലാസ്സില്‍ പോവുന്നുവെന്ന് പറഞ്ഞാണ് ഞാന്‍ അന്ന് വീട്ടില്‍ നിന്ന് ചികിത്സയക്കായി ഇറങ്ങിയിരുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കളോട് ഞാന്‍ ഒരു പുരുഷനാവാന്‍ ശ്രമിക്കുയാണെന്ന് പറയാന്‍ ത്രാണിയില്ലായിരുന്നു.’

‘എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന പിന്തുണ മറക്കാനാവില്ല. നടത്തത്തിലോ, സംസാരത്തിലോ, പെണ്ണിനോ പോലെ നൃത്തം ചെയ്യുന്നതിലോ അവര്‍ യാതൊരു തരത്തിലും കുറ്റം കണ്ടിരുന്നില്ല. ചെറുപ്പത്തില്‍ ദാഫിവാല എന്ന ചിത്രത്തിലെ ഗാനത്തില്‍ ജയപ്രദ നൃത്തം ചെയ്യുന്നത് പോലെ ഞാന്‍ നൃത്തം ചെയ്യുമായിരുന്നു. അച്ഛനും അമ്മയും അത് ആസ്വദിക്കുക മാത്രമല്ല അതിഥികള്‍ക്ക് മുന്നില്‍ ആ നൃത്തം ചെയ്ത് കാണിക്കാന്‍ കൂടി പറയുമായിരുന്നു.’

എന്നാല്‍ വീടിന് പുറത്തിറങ്ങിയാലുള്ള അവസ്ഥ തീര്‍ത്തും വ്യത്യസ്തമായിരുന്നു സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളും കൂടെ പഠിക്കുന്നവരും എന്നെ വളരെ മോശമായ രീതിയില്‍ കളിയാക്കിയിരുന്നു. എന്നെ കളിക്കാന്‍ പോലും കൂടെ കൂട്ടുകയില്ല .ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടിയാല്‍ തന്നെ ഫുട്‌ബോള്‍ തൊടാന്‍ സമ്മതിക്കില്ല. അതു കൊണ്ട് തന്നെ ഞാന്‍ പെണ്‍കുട്ടികളുടെ കൂടെ കളിക്കാറാണ് പതിവ്-കരണ്‍ ജോഹര്‍ പറയുന്നു

karan johar about his treatment

Sruthi S :