മുപ്പത് വയസായില്ലേ ?! ഇങ്ങനെ അഴിഞ്ഞാടി നടക്കുകയാണോ ?! ഒരു കടുത്ത തീരുമാനത്തിലൂടെയാണ് കനിഹ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്

മുപ്പത് വയസായില്ലേ ?! ഇങ്ങനെ അഴിഞ്ഞാടി നടക്കുകയാണോ ?! ഒരു കടുത്ത തീരുമാനത്തിലൂടെയാണ് കനിഹ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്

ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ സജീവമല്ല. ഒരു തായ്‌ലൻഡ് യാത്രക്കിടെ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌ത ഫോട്ടോയ്ക്ക് ലഭിച്ച ചില കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നില്ക്കാൻ നടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വലിയ സുഹൃത്ത് വലയമുള്ള ആളാണ് കനിഹ. എല്ലാവരെയും ഇപ്പോഴും കാണാറുമുണ്ട്. ഒരിക്കൽ കൂട്ടുകാർക്കൊപ്പം പോയ തായ്‌ലൻഡ് യാത്രക്കിടെ എടുത്ത ചില ചിത്രങ്ങൾ കനിഹ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. മൂന്ന് ദിവസത്തെ യാത്രക്കിടെ എടുത്ത ബീച്ച് മൂഡിലുള്ള ഈ ചിത്രങ്ങൾ ചില ഓൺലൈൻ സദാചാരവാദികളെ ചൊടിപ്പിക്കുകയായിരുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലെ കമ്മന്റുകൾക്കെല്ലാം റിപ്ലൈ കൊടുക്കുന്ന സ്വഭാവകാരിയായിരുന്ന കനിഹ അതോടെ ആ പണി നിർത്തി.

ചില കമന്റുകൾ അസഹ്യമായതോടെ ഫേസ്‌ബുക്കിൽ നിന്ന് താരം പതിയെ പിന്മാറുകയായിരുന്നു. തന്റെ വസ്ത്രധാരണത്തിൽ വീട്ടുകാർക്കില്ലാത്ത ആശങ്ക കാണിക്കുന്ന ചില ഓൺലൈൻ സദാചാരവാദികൾ മുപ്പത് വയസായില്ലേ? ഇപ്പോഴും അഴിഞ്ഞാടി നടക്കുകയാണോ? തുടങ്ങി പുറത്തു പറയാൻ കഴിയാത്ത പല കമന്റുകളുമായി രംഗത്ത് വരികയായിരുന്നു. ഇക്കാര്യം കനിഹ ഫേസ്ബുക്കില്‍ തുറന്നെഴുതി. അതോടെ വിമര്‍ശകര്‍ ഒന്നടങ്ങി. കനിഹയുടെ നിലപാടിന് മാധ്യമങ്ങളും മറ്റും മികച്ച പിന്തുണയാണ് നല്‍കിയത്.

കൂടുതൽ വായിക്കാൻ

ഞാന്‍ കാരണമാണ് ലോഹിതദാസ് മരിച്ചത്: ഉണ്ണി മുകുന്ദന്‍

Actress Kaniha reacts to social media comments

Abhishek G S :