നടിയായി സെലക്ട് ചെയ്തതിനു ശേഷം രാത്രിയിൽ വിളി വന്നു തുടങ്ങി ;പ്രതികരിച്ചതോടെ സിനിമയും പോയി – മലയാളത്തിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞു കനി കുസൃതി

നടിയായി സെലക്ട് ചെയ്തതിനു ശേഷം രാത്രിയിൽ വിളി വന്നു തുടങ്ങി ;പ്രതികരിച്ചതോടെ സിനിമയും പോയി – മലയാളത്തിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞു കനി കുസൃതി

ഇന്ത്യൻ സിനിമയിലൊട്ടാകെ കാസ്റ്റിംഗ് കൗച്ച് വിവാദം പടർന്നു പിടിച്ചിരിക്കുകയാണ് . ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ മലയാളത്തിലും ഇത്തരം തുറന്നു പറച്ചിലുകൾ സജീവമാകുകയാണ്. നടി കനി കുസൃതിയും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

മലയാള സിനിമയില്‍ നിന്നും തമിഴില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കനി പറഞ്ഞു. സ്കൂൾ കാലം മുതൽ സിനിമയിലെ ‘അഡ്ജസ്റ്റ്മെന്റി’നെ പറ്റി കേൾക്കുന്നതാണ്. ഇത്തരം അഡ്ജസ്റ്റ്മെന്റിന് തയ്യാറാവാത്തതിനാൽ ഒരു സിനിമയിൽ നായികയായി തെരഞ്ഞെടുത്ത ശേഷം തന്നെ മാറ്റിയിട്ടുണ്ടെന്നും കനി പറഞ്ഞു.

‘പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ലെന്നും ഒട്ടേറെ നല്ല ആളുകൾ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നും കനി പറയുന്നു.

“സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുക പോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു”- കനി പറയുന്നു.

kani kusruthi about casting couch

Sruthi S :