എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി

കമല്‍ ഹാസന്‍…എന്ന പേരിന് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. ബാലതാരമായി, നര്‍ത്തകനായി, സഹസംവിധായകനായി, സഹനടനായി അദ്ദേഹം നടന്നു കയറിയത് അഞ്ച് ഭാഷകളിലെ നായകസ്ഥാനത്തേക്കായിരുന്നു. വെള്ളിത്തിരയില്‍ പ്രതിഫലിപ്പിക്കാന്‍ ഇന്ന് അദ്ദേഹത്തിന് അവതാരങ്ങളൊന്നും ബാക്കിയില്ല. ഇപ്പോഴിതാ കമൽഹാസനെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ് വാക്കുകളാണ് ശ്രദ്ധ നേടുന്നത് .

എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യനാണ് കമൽഹാസനെന്ന് നടൻ വിജയ് സേതുപതി. അദ്ദേഹത്തിന് കാലിൽ വീഴുന്നത് ഇഷ്ടമല്ല. എല്ലാവരും സെൽഫ് റെസ്പെക്ട് ഉള്ളവാരായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറഞ്ഞുതരുന്ന കാര്യങ്ങൾ ഒരു ടീച്ചിങ് ഫീൽ അയി അല്ല ഇൻ്ററാക്ഷൻ പോലെയാണ് തോന്നുക. എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന് ഇന്നും എന്ന് വിജയ് സേതുപതി പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘വിക്ര’മിൽ കമൽഹാസന്റെ വില്ലനായാണ് സേതുപതി എത്തുന്നത്. കമൽഹാസനൊപ്പം അഭിനയത്തിലും പെർഫോമൻസിലും പിടിച്ചു നിന്ന സേതുപതിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. എന്നാൽ ഒരു ഫാൻ ബോയി എന്ന നിലയിൽ കമൽഹാസനോട് എപ്പോഴും ബഹുമാനമാണ് എന്നും സിനിമയിൽ ഒരു ലോ ആങ്കിൾ ഷോട്ട് വെച്ച് കാണുന്നത് പോലെയാണ് തനിക്ക് അദ്ദേഹം എന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കാലിൽ വീഴുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. എല്ലാവരും സെൽഫ് റെസ്പെക്ട് ഉള്ളവരായിരിക്കണം എന്ന് അദ്ദേഹം പറയും. ഞാൻ അതുപോലെ ഒരിക്കൽ ചെയ്തിരുന്നു അപ്പോൾ എനിക്ക് മനസിലായി. എല്ലാവർക്കും വില തരുന്ന ഒരു മനുഷ്യനാണ് കമൽഹാസൻ സാർ. അതുകൊണ്ട് തന്നെ നമ്മോടൊപ്പം ഇരുന്നു അദ്ദേഹം സംസാരിക്കും. എന്തെങ്കിലും ചോദിച്ചാൽ അറിയുന്ന കാര്യങ്ങളൊക്കെ അദ്ദേഹം പകർന്ന് നൽകും. അത് ഒരു ടീച്ചിങ് ഫീൽ അയി തോന്നില്ല, ഷെയർ ചെയ്യുകയാണ് എന്നേ തോന്നുകയുള്ളു.

എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്. സിനിമയിൽ ലോ ആങ്കിൾ ഷോട്ട് വെക്കുന്നത് പോലെയാണ് അദ്ദേഹം എനിക്ക്. ഞാൻ ആ മനുഷ്യനെ വിശ്വരൂപമായാണ് കാണുന്നത്. ഈ ഇൻഡസ്ട്രിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ ചിലത് മനസിലാകാതെ പോയാലും ചെയ്തതൊക്കെ എത്രയോ വലുതാണ്. ഒരു നടനെന്ന നിലയിൽ ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കാണുന്നു.

AJILI ANNAJOHN :