കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് നടൻ കമല്‍ ഹാസന്‍

കാശ്മീരിൽ ഹിത പരിശോധന വേണമെന്ന് നടൻ കമൽ ഹസൻ പറഞ്ഞു. 40 ജവാന്‍മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്ന കശ്മീര്‍ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു നടന്‍ കമല്‍ ഹാസന്‍. കശ്മീരില്‍ ഹിതമപരിശോധനയാണ് ശാശ്വതമായ പരിഹാരമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹിതപരിശോധന നടത്താത്തതെന്നും നടനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന കമല്‍ഹാസന്‍ ചോദിച്ചു. ഹിതപരിശോധന നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് ? രണ്ട് രാജ്യങ്ങളിലേയും നേതാക്കള്‍ മാന്യമായി പെരുമാറിയാല്‍ പട്ടാളക്കാര്‍ കൊല്ലപ്പെടില്ല. നിയന്ത്രണരേഖ അങ്ങനെ നിയിന്ത്രണത്തിലാവുകയും ചെയ്യും-മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങളോട് സംസാരിച്ച് അവിടെ ഹിതപരിശോധന നടത്തണം. സായുധ സേനയുടെ പേരില്‍ അഭിമാനിക്കപ്പെടുന്നത് പഴയ രീതിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

2547 ജവാന്‍മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയും ചെയ്തു.

kamal hasan about terrorist attack

HariPriya PB :