ചലച്ചിത്രമേള ഒഴിവാക്കിയ തീരുമാനം അക്കാദമിയുമായി ആലോചിക്കാതെയാണെന്ന് കമൽ

ചലച്ചിത്രമേള ഒഴിവാക്കിയ തീരുമാനം അക്കാദമിയുമായി ആലോചിക്കാതെയാണെന്ന് കമൽ

പ്രളയം അതിജീവിച്ച കേരളത്തിനായി ആഘോഷപരിപാടികൾ ഒഴിവാക്കിയ സർക്കാർ ചലച്ചിത്ര മേള ഒഴിവാക്കിയതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ .ചലച്ചിത്രമേള ഒഴിവാക്കിയ തീരുമാനം അക്കാദമിയുമായി ആലോചിക്കാതെയാണെന്ന് കമൽ പറഞ്ഞു . ഉത്തരവിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ല. സാംസ്‌കാരിക മന്ത്രി എ.കെ.ബാലനുമായി സംസാരിച്ചിരുന്നു. ചലച്ചിത്രമേള നടത്തേണ്ടെന്നാണു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെങ്കില്‍ അതു പിന്‍വലിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എങ്കിലും അദ്ദേഹം തിരിച്ചുവന്ന ശേഷം ഇതു സംബന്ധിച്ചു ചര്‍ച്ച നടത്താമെന്നു മന്ത്രി ബാലന്‍ അറിയിച്ചിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു.

ഡെലിഗേറ്റ്സ് രജിസ്റ്ററേഷന്‍ തുക കൊണ്ടും മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ചും ചെറിയ തോതില്‍ ഐ.എഫ്.എഫ്.കെ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും കമല്‍ പറഞ്ഞു. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. മുന്‍ കാലങ്ങളില്ലാത്ത പൊലിമയില്ലാതെ നടത്തനാകുമോ എന്ന് പരിശോധിക്കും. നിലവില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഒരു വര്‍ഷത്തെ മേള ഇല്ലാതാവുന്നതു നഷ്ടം തന്നെയാണ്. അന്തിമ തീരുമാനം സര്‍ക്കാറിന്റേതാണെന്നും കമല്‍ വ്യക്തമാക്കി.

Kamal about I F F K 2018

Sruthi S :