യുവപ്രതിഭകളുടെ സിനിമകൾ മലയാള സിനിമയുടെ വളർച്ചക്ക് കാരണമാകും – കമൽ

 49 മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 57 പുതുമുഖ സംവിധായകരുടെ സിനിമകള്‍ പരിഗണിച്ചതെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു . മുന്‍ വര്‍ഷങ്ങളിലൊന്നും ഇത്രയധികം പുതുമുഖ സിനിമകള്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും യുവപ്രതിഭവകളുടെ സിനിമകള്‍ മലയാള സിനിമയുടെ വളച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു . ഇതൊരുപക്ഷേ ലോക റെക്കോര്‍ഡായിരിക്കുമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി.രണ്ടു തവണയാണ് ഈ പുരസ്‌കാരം വനിതകള്‍ക്ക് ലഭിച്ചിട്ടുളളത്. അതില്‍ ആദ്യത്തേത് ആറന്‍മുള പൊന്നമ്മക്കായിരുന്നു . മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷാ സജയനാണ് ഇക്കുറി ലഭിച്ചതെങ്കില്‍ നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും ചേര്‍ന്ന് പങ്കിടുകയായിരുന്നു.

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘കാന്തന്‍- ദി ലവര്‍ ഓഫ് കളറി’ന്റെ സംവിധായകന്‍ ഷെരീഫ് ഈസയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി. ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആയിരുന്നു ഇത്തവണത്തെ മികച്ച നവാഗത സംവിധായകന്‍.

kamal about film awards

Sruthi S :