അദ്ദേഹം ഒരു ചിത്രത്തിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോൾ – കാളിദാസ് ജയറാം

എത്ര പ്രായമായാലും ചിലരുടെ മുഖത്തു നിന്നും കുട്ടിക്കാലത്തിന്റെ നിഷ്‍കളങ്കത മായില്ല. മലയാളത്തിലെ അത്തരമൊരു മുഖമാണ് കാളിദാസിന്റേത് . ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളിലും പപ്പയുടെ സ്വന്തം അപ്പൂസിലെ കണ്ട കുട്ടികുറുമ്പനെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. മുതിർന്നപ്പോൾ സംസാരം കുറഞ്ഞെങ്കിലും കണ്ണിലെ കൗതുകം അതേപടിയുണ്ട.

ആദ്യ മലയാള ചിത്രത്തിന്റെ സമയത്ത് ഒട്ടേറെ വിമര്ശിക്കപ്പെട്ടിരുന്നു കാളിദാസ്. പൂമരം എന്ന ക്യാമ്പസ് ചിത്രം പുറത്തിറങ്ങാൻ വൈകിയതാണ് കാരണം. ആദ്യ ചിത്രത്തിൽ വിമര്ശിക്കപ്പെട്ടത് സിനിമ ഇറങ്ങാഞ്ഞിട്ടാണെങ്കിൽ ഇനി ഒരുപാട് സിനിമകൾ ചെയ്യുന്നതിന് വിമർശിക്കുമോ എന്നാണ് പേടിയെന്നു കാളിദാസ് തന്നെ പറയുന്നു.തന്റെ വരുന്ന ചിത്രങ്ങളെ പറ്റി മനസ് തുറക്കുകയാണ് കാളിദാസ് .

“എല്ലാം ഭാഗ്യമാണ്. മിഥുൻ മാനുവൽ, സന്തോഷ് ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങൾ വരാനിരിക്കുന്നു. സുദീപ് ജോഷി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രമാണ് അടുത്തത്. അൽഫോൻസ് പുത്രൻ ചെയ്യുന്ന തമിഴ് ചിത്രവും തുടങ്ങാനുണ്ട്. കഥകേട്ട് ഇഷ്ടപ്പെട്ടാൽ അത് അപ്പയടക്കം മൂന്നുനാലു പേരുമായി പങ്കുവയ്ക്കും, അഭിപ്രായം ചോദിക്കും. ഓരോ ചിത്രങ്ങൾ വരുമ്പോഴും സത്യൻ അന്തിക്കാടിന്റെ അനുഗ്രഹം തേടി വിളിക്കും. ഇത്തിരി നേരം അദ്ദേഹത്തോട് സംസാരിച്ചാൽ വല്ലാത്തൊരു ഊർജം വന്നു നിറയും. അതെന്റെ ആത്മവിശ്വാസം കൂട്ടും. അദ്ദേഹം ഒരു ചിത്രത്തിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ ഞാൻ.

കുട്ടിക്കാലം മുതൽ സിനിമ തന്നെയാണു ജീവിതമെന്ന് ഉറപ്പിച്ചയാളാണു ഞാൻ. ഇപ്പോൾ 25 വയസ്സായി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം കഴിഞ്ഞു പഠനം നിർത്തി. ഇനി സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് ചെയ്യണമെന്നുണ്ട്. സിനിമയിൽ സൗഹൃദം കുറവാണ്.” – കാളിദാസ് പറയുന്നു.

kalidas about his dream project

Sruthi S :