ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്; സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെയെന്ന് മാത്രം..

അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നുവെന്ന് നടി കാജൽ അഗർവാൾ

സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.’ കാജല്‍ ട്വീറ്റ് ചെയ്തു

കമല്‍ഹാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. അപകടത്തില്‍ സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ മരിച്ചിരുന്നു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. കമല്‍-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രീകരണം തുടങ്ങിയതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ കാജല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

Kajal Aggarwal

Noora T Noora T :