പൊതുവേദിയിൽ കാജൾ അഗർവാളിനെ കടന്നുപിടിച്ച് ചുംബിച്ചു ; വിവാദം കത്തിപടരുന്നു..

പൊതുവേദിയിൽ കാജൾ അഗർവാളിനെ കടന്നുപിടിച്ച് ചുംബിച്ചു ; വിവാദം കത്തിപടരുന്നു..

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കാജൽ അഗർവാൾ . കാജലിന്റെ ഏറ്റവും പുതിയ ചിത്രമായ കവചം ടീസർ റിലീസിംഗിനിടയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പൊതുവേദിയിൽ കാജളിനെ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയായിരുന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചൂട് മാറും മുന്‍പ് ഛോട്ടാ കെ.നായിഡു നല്‍കിയ വിശദീകരണം അതിലേറെ പുലിവാല്‍ പിടിക്കുകയും ചെയ്തു.

ഛോട്ടാ കെ.നായിഡു ചുംബിച്ചപ്പോള്‍ പൊതുവേദിയില്‍ അനിഷ്ടം കാണിക്കാതിരുന്ന കാജല്‍ ഇതേപറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചത് വിവാദങ്ങള്‍ സൃഷ്ടിച്ചു . ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

kajal agarwal forcely kissed by chota k naidu

Sruthi S :