70 വയസിന് ശേഷം മരിച്ചിട്ട് വലിയ ആളാവുമായിരിക്കും എന്ന് കളിയാക്കി”;പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം

മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ പരിചിതനായ നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി .മുത്തശ്ശൻ വേഷങ്ങളിലാണ് ഇദ്ദേഹത്തെ കൂടുതലായും കണ്ടിരിക്കുന്നത്. കല്യാണ രാമൻ എന്ന സിനിമയിൽ ചെയ്ത വേഷത്തിലൂടെ ആണ് നടൻ വൻ ജനശ്രദ്ധ നേടുന്നത്.

സിനിമയിലെ കോമഡി ​രം​ഗങ്ങളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി തിളങ്ങി. ദേശാടനം എന്ന സിനിമയിലൂടെ ആണ് ഉണ്ണികൃഷ്ണൻ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. വാർധക്യത്തിൽ ആയിരുന്നു ഇദ്ദേഹം സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. ​2021 ലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മരിക്കുന്നത്. കൊവിഡ് ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഇദ്ദേഹത്തിന്റെ മരുമകനാണ്. ദേശാടനത്തിൽ സം​ഗീത സംവിധായകൻ ആയി കൈതപ്രവും പ്രവർത്തിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു കൈതപ്രം ദേശാടനത്തിലെ മുത്തശ്ശൻ എന്റെ അമ്മായി അച്ഛൻ ആണല്ലോ. അദ്ദേഹത്തെക്കുറിച്ച് ഒരു കഥ ഉണ്ട്. പത്തോ ഇരുപതോ വയസ്സുള്ള സമയത്ത് എല്ലാവരും കൂടിയിരിക്കെ ഒരു നമ്പീശൻ പ്രശ്നം വെച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഫലം പറഞ്ഞു. ഒരു 70 വയസ് വരെ ഉണ്ണികൃഷ്ണന്റേത് സാധാരണ ജീവിതം ആയിരിക്കും’

‘പക്ഷെ 75 ന് ശേഷം വെറൊരു ലൈഫ് ആണ്. ലോകം അറിയുന്ന ആളായിരിക്കും. അന്ന് എല്ലാവരും കളിയാക്കിച്ചിരിച്ചു. 70 വയസിന് ശേഷം മരിച്ചിട്ട് വലിയ ആളാവുമായിരിക്കും എന്ന് കളിയാക്കി”പക്ഷെ മുത്തശ്ശൻ 75ാമത്തെ വയസ്സിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ നടനായി അദ്ദേഹം മാറി. ഇദ്ദേഹത്തിന് നാഷണൽ അവാർഡ് കൊടുത്തില്ലെങ്കിൽ ആ അവാർഡ് കമ്പനിക്ക് വിവരം ഇല്ലെന്ന് സിബി മലയിൽ പടം കണ്ട് എന്നോട് പറഞ്ഞു’

‘അത്ര ഇംപ്രസ് ചെയ്ത അഭിനയം അ​ദ്ദേഹം കാഴ്ച വെച്ചു. പിന്നീട് കല്യാണരാമൻ പോലുള്ള തമാശയുള്ള പടങ്ങൾ ചെയ്തു. അങ്ങനെ ഒരു മനുഷ്യന്റെ തുടക്കം ആണ് ദേശാടനം. എന്റെ മകന്റെയും ​ഗാന രം​ഗത്തേക്കുള്ള തുടക്കം ദേശാടനത്തിലൂടെ ആയിരുന്നു’

കുടുംബം മുഴുവൻ ആ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ, എന്റെ അമ്മായി അച്ഛൻ, അനിയൻ എന്റെ കൂടെ പ്രവർത്തിച്ചു.മോൻ അതിൽ പാടി പിന്നെന്താണ് വേണ്ടത്. രണ്ട് ലക്ഷം കാസറ്റുകൾ ചെലവായാൽ ​ഗോൾഡൻ ഡിസ്ക് കിട്ടും. അങ്ങനെ അഞ്ച് ​ഗോൾഡൻ ഡിസ്ക് എന്റെ വീട്ടിൽ നിരത്തി വെച്ചിട്ടുണ്ട്,’ കൈതപ്രം പറഞ്ഞു.

മലയാളത്തിൽ പതിനെട്ടോളം സിനിമകളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.തമിഴിൽ ചന്ദ്രമുഖി, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, പമ്മൽ കെ സംബന്ധം എന്നീ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചു.
നടൻ ഇന്നും ഓർമ്മിക്കപ്പെടുന്ന സൂപ്പർ ഹിറ്റ് ചിത്രമായ കല്യാണ രാമനിലൂടെ ആണ്.

നടി സുബ്ബലക്ഷ്മിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തകർത്ത് അഭിനയിച്ച സിനിമ ആയിരുന്നു ഇത്. ഇന്നും ഈ സിനിമയിലെ പ്രധാന ഹൈലെെറ്റുകളിൽ ഒന്നായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും സുബ്ബലക്ഷ്മിയുടെയും സാന്നിധ്യം ആണ്.

AJILI ANNAJOHN :