“ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ പറ്റി മോശമായി പറഞ്ഞു.ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു” – തിലകനെ പറ്റി കെ പി എ സി ലളിത

“ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ പറ്റി മോശമായി പറഞ്ഞു.ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു” – തിലകനെ പറ്റി കെ പി എ സി ലളിത

ചില പ്രശസ്‌തമായ പിണക്കങ്ങൾ മലയാള സിനിമയിലുണ്ട് . കെ പി എ സി ലളിതയും തിലകനും തമ്മിലുള്ള പിണക്കം അത്തരത്തിൽ ഒന്നാണ്. ആ പിണക്കം പിന്നീട് മാറിയെങ്കിലും വര്ഷങ്ങളോളം ഇരുവരേയും വലിയ പ്രശാന്തിലായിരുന്നു. അതിനെ പറ്റി മനസു തുറക്കുകയാണ് കെ പി എ സി ലളിത.

കുറെ വര്ഷം ഞാനും തിലകൻ ചേട്ടനും തമ്മിൽ മിണ്ടിയിട്ടില്ല. ഒരു വാക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു . ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടൻ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകൻ ചേട്ടൻ ആരോപിച്ചത്.

എന്റെ പുറകെ നടന്നു വഴക്കുണ്ടാകുന്നത് തിലകൻ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അടിയിൽ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഓടിച്ചിട്ട് തിലകൻ ചേട്ടൻ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. സ്ഫടികത്തിൽ അഭിനയിക്കുമ്പോളും മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് ഭദ്രനോട് പറയുമായിരുന്നു. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ്‌ ഞങ്ങളുടെ പിണക്കം മാറ്റിയത്.

k p a c lalitha about thilakan

Sruthi S :