സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല !! WCC ക്കെതിരെ ജസ്റ്റിസ് ഹേമ കമ്മീഷൻ …

സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല !! WCC ക്കെതിരെ ജസ്റ്റിസ് ഹേമ കമ്മീഷൻ …

നടിയെ ആക്രമിച്ച കേസിൽ നീതികിട്ടിയില്ലെന്ന ആരോപണമുന്നയിച്ച്  മലയാള സിനിമയിൽ നിലവിൽ വന്ന വനിതാ കൂട്ടായ്മയായ വിമൺ ഇന്‍ കളക്ടീവിന് (ഡബ്ല്യു.സി.സി) എതിരെ ഹേമ കമ്മീഷന്‍ രംഗത്ത്. സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സംഘടന സഹകരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍ പറഞ്ഞു. മലയാള സിനിമയില്‍ സ്‌ത്രീകൾ നേരിടുന്ന ലിംഗ വിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷനാണ് ഹേമ കമ്മീഷന്‍.

പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിയിലെ 32 പേര്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ രമ്യാ നമ്പീശൻ, ബീനാ പോള്‍, പത്മപ്രിയ, റിമ കല്ലിങ്കൽ തുടങ്ങി 10 പേര്‍ മാത്രമാണ് അതിന് മറുപടി നൽകിയതെന്ന് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗം സമിതിയെ നിയോഗിച്ചത്.

പ്രമുഖ നടി ആക്രമിക്കപ്പെട്ട ശേഷം സിനിമയിലെ ലിംഗ വിവേചനത്തിനെതിരെയും, കാസ്റ്റിംഗ് കൗച്ചിനെതിരെയുമൊക്കെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിൽ ഡബ്ല്യു.സി.സിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഗവൺമെന്റ് സമിതിയെ നിയോഗിച്ചത്. എന്നാൽ ഈ കമ്മീഷനോട് പോലും WCCയിലെ അംഗങ്ങൾ സഹകരിക്കുന്നില്ല എന്നത് സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന സംഘടനയുടെ വീഴ്ച്ചയാണെന്ന ആരോപണമുണ്ട്.

Justice Hema commission against WCC

Abhishek G S :