ആദ്യചിത്രത്തിന്റെ റിലീസിന് മുന്നേ ഗുരുക്കന്മാരുടെ അനുഗ്രഹം നേടി ‘എന്റെ ഉമ്മാന്റെ പേര്’ സംവിധായകൻ

ആദ്യചിത്രത്തിന്റെ റിലീസിന് മുന്നേ ഗുരുക്കന്മാരുടെ അനുഗ്രഹം നേടി ‘എന്റെ ഉമ്മാന്റെ പേര്’ സംവിധായകൻ

ഗുരുക്കന്മാരായ ലാൽ ജോസിന്റെയും സത്യൻ അന്തിക്കാടിന്റെയും അനുഗ്രഹം വാങ്ങി ജോസ് സെബാസ്റ്റ്യൻ. ‘എന്റെ ഉമ്മാന്റെ പേര്’ സിനിമയുടെ സംവിധായകനാണ് ജോസ് സെബാസ്റ്റ്യൻ. അവസാനഘട്ടപ്രവർത്തനങ്ങൾക്കായി ചെന്നൈയ്ക്കു തിരിക്കുന്നതിനിടെയാണ് ജോസ്, ഗുരുതുല്യരായി കാണുന്ന ലാൽജോസിനെയും സത്യൻ അന്തിക്കാടിനെയും വിമാനത്താവളത്തിൽവെച്ച് കാണുന്നത്.ഇരുസംവിധായകരുടെയും കടുത്ത ആരാധകനായ ജോസ് രണ്ടുപേരുടെയും അനുഗ്രഹം ഏറ്റുവാങ്ങി. ടൊവിനോയും ജോസിനൊപ്പം ഉണ്ടായിരുന്നു.

ലാൽ ജോസ് ഒരുക്കുന്ന തട്ടിൻപുറത്ത് അച്യുതനും സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശനും ക്രിസ്മസ് റിലീസ് ആണ്. ഈ വലിയ സിനിമകൾക്കൊപ്പമാണ് ജോസിന്റെ ചിത്രവുമെത്തുന്നത്.

ജോസ് സെബാസ്റ്റ്യൻ ആദ്യം സംവിധാനം ചെയ്ത് ടൊവിനോ നായകനായി എത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’. സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് ജോസ്.

കുടുംബ ചിത്രമായ ‘എന്റെ ഉമ്മാന്റെ പേര് ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുക. മലബാറി മുസ്ലീം ആയ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോ എത്തുന്നു. സ്വന്തം ഉമ്മയെ തേടിയുള്ള മകന്റെ യാത്രയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിനിമയുടെ സാങ്കേതികവശങ്ങളിലും വമ്പൻമാരാണ്. സംഗീതം ഗോപിസുന്ദർ, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട്–സന്തോഷ് രാമൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു. ജോസ് സെബാസ്റ്റ്യൻ, ശരത് ആർ. നാഥ് എന്നിവരാണ് തിരക്കഥ.

jose sebastian get blessing from sathyan anthikkad and laljose

HariPriya PB :